ഒരു പരിപാടിയിൽ എല്ലാവർക്കും പോകാൻ പറ്റുമോ; ചെന്നിത്തലയെ ക്ഷണിച്ചതിൽ വിഡി സതീശൻ! കഴിഞ്ഞ തവണ എൻഎസ്എസ് ശശി തരൂരിനെ ക്ഷണിച്ചിരുന്നു. അതിന് മുൻപ് കെ മുരളീധരനെയും ഉമ്മൻ ചാണ്ടിയെയും ക്ഷണിച്ചിട്ടുണ്ട്. ഒരു പ്രധാനപ്പെട്ട പരിപാടിയിൽ കോൺഗ്രസ് നേതാവിൻ്റെ സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മന്നം ജയന്തിയിൽ മുഖ്യപ്രഭാഷകനായി എൻഎസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് പോസിറ്റീവായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരെയും വിമർശിക്കാൻ അധികാരമുള്ളതുപോലെ തന്നെ പ്രതിപക്ഷ നേതാവിനെയും വിമർശിക്കാം. പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയല്ലെന്ന് പരിണിത പ്രജ്ഞനായ നേതാവ് പറയുകയാണെങ്കിൽ അക്കാര്യം പരിശോധിക്കും.





 തിരുത്തേണ്ടതാണെങ്കിൽ അത് തിരുത്തും. സതീശൻ്റെ നാക്ക് ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ താനല്ലേ പരിശോധിക്കേണ്ടത്. തന്നെ വിമർശിക്കാൻ പാടില്ലെന്നു പറയാൻ പറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഒരു പരിപാടിയിൽ തന്നെ എല്ലാവർക്കും പോകാൻ പറ്റുമോ. ശിവഗിരി സമ്മേളനത്തിലും ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിലും താൻ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളെയും ജനപ്രതിനിധികളെയും വിവിധ സംഘടനകൾ പരിപാടികളിലേക്ക് ക്ഷണിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. തങ്ങളെ മാറ്റിനിർത്തപ്പെടുന്നില്ല. തങ്ങൾ അവിഭാജ്യഘടകമാണെന്ന് അവർക്ക് തോന്നിയതുകൊണ്ടാണ് ക്ഷണമുണ്ടാകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.





കോൺഗ്രസ് നേതാക്കന്മാർ സമുദായ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ അതിൻ്റെ ഗുണം കോൺഗ്രസിനും യുഡിഎഫിനും കിട്ടും. എല്ലാ കോൺഗ്രസ് നേതാക്കന്മാർക്കും സമുദായ സംഘടനകളുമായി ബന്ധമുണ്ട്. തനിക്ക് മാത്രം പോരല്ലോ ബന്ധം, എല്ലാവർക്കും വേണ്ടേ. തങ്ങളെല്ലാവരും ചേർന്ന് ശ്രമിച്ചാൽ മാത്രമേ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റൂ എന്നും വിഡി സതീശൻ പറഞ്ഞു.2026ൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന വെള്ളാപ്പള്ളി നടേൻ്റെ പ്രസ്താവന തന്നിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി. പിണറായി വിജയൻ മൂന്നാമതും ഭരണത്തിലെത്തുമെന്നായിരുന്നു അദ്ദേഹം മുൻപ് പറഞ്ഞത്. 




കഴിഞ്ഞ മാസത്തെ അഭിപ്രായം മാറി. സംസ്ഥാനത്തുടനീളം ആളുകളുടെ അഭിപ്രായം മാറുകയാണെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കന്മാർ സമുദായ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ അതിൻ്റെ ഗുണം കോൺഗ്രസിനും യുഡിഎഫിനും കിട്ടും. എല്ലാ കോൺഗ്രസ് നേതാക്കന്മാർക്കും സമുദായ സംഘടനകളുമായി ബന്ധമുണ്ട്. തനിക്ക് മാത്രം പോരല്ലോ ബന്ധം, എല്ലാവർക്കും വേണ്ടേ. തങ്ങളെല്ലാവരും ചേർന്ന് ശ്രമിച്ചാൽ മാത്രമേ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റൂ എന്നും വിഡി സതീശൻ പറഞ്ഞു.

Find out more: