ശബരിമല തീർഥാടനം; 25നും 26നും വെർച്വൽ ക്യൂവിൻ്റെ എണ്ണം കുറച്ചു! തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50,000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60,000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ രണ്ടു ദിവസങ്ങളിലും 5,000 തീർഥാടകരെ വീതമായിരിക്കും സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനത്തിന് അനുവദിക്കുക. ശബരിമലയിലെ തീർഥാടകത്തിരക്ക് കണക്കിലെടുത്ത് മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ 25, 26 തീയതികളിൽ വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകളിൽ ക്രമീകരണം. ഡിസംബർ 13 മുതലാണ് സ്‌പോട്ട് ബുക്കിങ്ങിൽ വലിയ വർധനവുണ്ടായത്.





 13 മുതൽ എല്ലാ ദിവസങ്ങളിലും 15,000ത്തിനു മുകളിലാണ് സ്‌പോട്ട് ബുക്കിങ് വഴിയെത്തിയ ഭക്തരുടെ എണ്ണം. ഡിസംബർ 13ന് 15,428, 14ന് 18,040, 15ന് 17,105, 16ന് 19,110, 17ന് 19,144, 18ന് 18,025, 19ന് 22,121 എന്നിങ്ങനെയാണ് സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി ദർശനത്തിനെത്തിവരുടെ കണക്ക്. ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. മണ്ഡലപൂജയ്ക്കു മുന്നോടിയായി ഇനിയുള്ള ദിവസങ്ങളിൽ ഒരുലക്ഷത്തിലേറെ ഭക്തർ എത്തുമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടൽ. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കുന്നതിനായി കൃത്യമായ മുന്നൊരുക്കങ്ങൾ ഉന്നതതലത്തിൽ നടത്തിയിട്ടുണ്ടെന്ന് സ്‌പെഷൽ ഓഫീസർ അറിയിച്ചു.




 മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും. വ്യാഴാഴ്ച (ഡിസംബർ 19), 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22,000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്. ഇന്ന് (ഡിസംബർ 21) രാവിലെ എട്ടുമണിവരെയുള്ള കണക്ക് അനുസരിച്ച് 31,507 പേരാണ് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് കണക്കുപ്രകാരം എത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് 7718 ആണ്.ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തി. മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കെയാണ് തീർഥാടകത്തിരക്ക് അനുഭവപ്പെടുന്നത്. 




വെള്ളിയാഴ്ച (ഡിസംബർ 20) 96,853 പേരാണ് ശബരിമലയിൽ എത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70000 ബുക്കിങ്ങാണ് അനുവദിച്ചത്. പുൽമേട് വഴി 3852 പേരും എത്തി. തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50,000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60,000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ രണ്ടു ദിവസങ്ങളിലും 5,000 തീർഥാടകരെ വീതമായിരിക്കും സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനത്തിന് അനുവദിക്കുക.

Find out more: