പ്രിയങ്ക ഗാന്ധിയുടെ വിജയം; വർഗീയ പ്രചാരണം നടത്തിയ എ വിജയരാഘവനെതിരെ വിഡി സതീശൻ! കഴിഞ്ഞ കുറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് സിപിഎം സ്വീകരിക്കുന്നത്. നാലു ലക്ഷത്തി പതിനായിരം വോട്ടിന് പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് വിജയരാഘവൻ അല്ലാതെ ആരും പറയില്ല. വിജയരാഘവൻ യുഡിഎഫിന്റെ ഐശ്വര്യമെന്ന ട്രോളാണ് യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു. പ്രിയങ്ക ഗാന്ധിയുടെ വിജയം വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞത് സിപിഎം ലൈനാണെന്ന് പ്രതിക്ഷ നേതാവ് വിഡി സതീശൻ. കീഴുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ച് അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകുമെന്ന് പ്രതിപക്ഷം മുൻകൂട്ടി പറഞ്ഞതാണ്.
പ്രതിപക്ഷം പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടത്. അതുകൊണ്ടു തന്നെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു വേണ്ടി ആർഎസ്എസ് നേതാക്കളെ കണ്ടതുകൊണ്ടാണ് എല്ലാ സമ്മർദങ്ങളും മറികടന്ന് മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. സംഘപരിവാറിനെ പോലും നാണംകെടുത്തുന്ന രീതിയിലുള്ള വർഗീയ പ്രചരണമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ വർഗീയ പ്രീണനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ കേസുകളിൽനിന്നു രക്ഷപ്പെടുന്നതിനു വേണ്ടി സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് ശ്രമം.
വടക്കേ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതും ഇതുതന്നെയാണ്. മുഖ്യമന്ത്രിക്കു വേണ്ടി പിആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് നൽകിയ വാർത്തയും ഇതുതന്നെ. സംഘപരിവാർ വർഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ സിപിഎമ്മിന്റെ നാവിലൂടെയാണ് പുറത്തുവരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കാറിൽ പോകുന്നത് അമ്മായിഅമ്മയെ കാണാനാണോയെന്ന വിജയരാഘവന്റെ ചോദ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്യാതെ പ്രിയങ്കാ ഗാന്ധി എങ്ങനെയാണ് നാലുലക്ഷത്തി പതിനായിരം വോട്ടിന് വിജയിക്കുന്നത്. തീവ്രവാദികളാണ് വോട്ട് ചെയ്തതെന്നു പറയുന്നത് സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്.
സംഘപരിവാറിന് സംസാരിക്കുന്നതിനുള്ള ആയുധമാണ് വിജയരാഘവൻ നൽകിയിരിക്കുന്നത്. എന്തും പറയാൻ വേണ്ടി വിജയരാഘവനെ പോലുള്ളവരെ പിണറായി വിജയൻ ഉപയോഗിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.കഴിഞ്ഞ കുറെക്കാലമായി പിണറായി വിജയന്റെ നേതൃത്വത്തിൽ സംഘപരിവാറിനെ സന്തോഷിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് സിപിഎം സ്വീകരിക്കുന്നത്. നാലു ലക്ഷത്തി പതിനായിരം വോട്ടിന് പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് വിജയരാഘവൻ അല്ലാതെ ആരും പറയില്ല.
Find out more: