പിവി അൻവറിന്റെ അറസ്റ്റ് ; സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കൾ! തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധമായ 'വനനിയമ ഭേദഗതി'ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎയുടെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്തതിനെതിരെ അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ പാടില്ലെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ.'ഞാൻ പുറത്തുവന്നതിനുശേഷം നമ്മൾ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും, കൂടുതൽ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യും'അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.വന്യമൃഗ അക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.
എൻ്റെ അറസ്റ്റിൻ്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദർഭത്തിൽ തന്നെ നേതാക്കളോടും പ്രവർത്തകരോടും പങ്കുവെക്കുകയാണെന്ന് പിവി അൻവർ പറഞ്ഞു.അൻവറിൻറെ അറസ്റ്റിനെതിരെ മുൻ അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും രംഗത്തു വന്നു. പി വി അൻവറിനെ യു ഡി എഫിൽ എടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്ന നിലപാടുള്ളപ്പോഴാണ് അറസ്റ്റിനെതിരെ കെ പി സി സി പ്രസിഡൻറ് തന്നെ പ്രതിഷേധിച്ചത്.
നേരത്തെ വനനിയമ ഭേദഗതിക്കെതിരെ മാനന്തവാടി മുതൽ വഴിക്കടവ് വരെ പ്രഖ്യാപിച്ച ജനകീയ യാത്രയുടെ ഉദ്ഘാടനത്തിന് വയനാട് ഡിസിസി പ്രസിഡൻറിനെയാണ് പിവി അൻവർ ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിൻറെ നിർദ്ദേശ പ്രകാരം അദ്ദേഹം പിൻമാറി. ഐസി ബാലകൃഷ്ണൻ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തില്ല. ലീഗ് നേതാക്കളും വിട്ടു നിന്നിരുന്നു. എന്നാൽ അൻവർ അറസ്റ്റിലായതോടെ യുഡിഎഫ് നേതാക്കൾ അദ്ദേഹത്തിന് അനുകൂലമായ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.അൻവറിൻറെ അറസ്റ്റിന് പിന്നിലെ ഉദ്ദേശശുദ്ധി ശരിയല്ലെന്നാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ വിമർശനം. അറസ്റ്റിൽ പോലീസ് അമിത വ്യഗ്രത കാണിച്ചു. റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസിൽ എംവി ഗോവിന്ദൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത ആത്മാർഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണമെന്നും കെ സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പിവി അൻവറിൻ്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ വിട്ടു നിന്നിരുന്നെങ്കിലും അൻവറിൻ്റെ അറസ്റ്റിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നേതാക്കൾ രംഗത്തെത്തി. 'ഞാൻ പുറത്തുവന്നതിനുശേഷം നമ്മൾ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും, കൂടുതൽ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യും'അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Find out more: