അൻവർ രാജിവെച്ചതുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ലെന്ന് എംവി ഗോവിന്ദൻ! പിവി അൻവർ പാർട്ടി മാറിയതുകൊണ്ട് സിപിഎമ്മിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയില്ലെന്നും അൻവർ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.പിവി അൻവറിന്റെ രാഷ്ട്രീയ ഭാവി യുഡിഎഫിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃണമൂൽ കോൺഗ്രസിലേക്ക് പോവുകയാണെന്ന് അൻവർ അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് രാജിവെച്ച് പോരാട്ടത്തിന് ഇറങ്ങുന്നതെന്നും അൻവർ പറഞ്ഞു.





നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും അൻവർ അറിയിച്ചു. പിണറായിസത്തിനെതിരെയാണ് താൻ പോരാട്ടം നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിച്ച കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ ജനങ്ങൾക്കും നന്ദി പറയുന്നു. ഇന്ത്യയിലെ മലയോര മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഇനി പോരാട്ടം നയിക്കുക. ഇതിനു പിന്തുണ നൽകണമെങ്കിൽ രാജിവെക്കണമെന്ന് മമത ബാനർജി നിർദ്ദേശം നൽകി. ഇതേത്തുടർന്നാണ് താൻ രാജി സമർപ്പിച്ചതെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്ത കാറിലാണ് രാജി കത്ത് കൈമാറാൻ പിവി അൻവർ എത്തിയത്.





 സ്പീക്കറെ കണ്ടതിനുശേഷമാണ് അൻവർ മാധ്യമങ്ങളോട് സംസാരിച്ചത്. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് അൻവറിൻറെ നിർണായക നീക്കമെന്നതും ശ്രദ്ധേയമാണ്.മലയോര മേഖലയിൽ വന്യജീവി പ്രശ്‌നങ്ങൾ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തയ്യാറാകണം. വി.എസ്.ജോയി മത്സരിച്ചാൽ 40,000 വോട്ടിനു ജയിക്കും. ആര്യാടൻ ഷൗക്കത്ത് സിനിമാ സാംസ്കാരിക പ്രവർത്തകൻ മാത്രമല്ലേ? അദ്ദേഹത്തെ താൻ എവിടെയും കാണാറില്ലെന്നും അൻവർ തുറന്നടിച്ചു.'വാചക കസർത്തുകൊണ്ട് കേരളം രാഷ്ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ല. 





ഓരോദിവസവും ഓരോ സ്ഥലത്തേക്കാണ് പിവി അൻവർ പോകുന്നത്. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ല. അതിനാൽ പി വി അൻവർ യുഡിഎഫിലേക്ക് പോകും. അദ്ദേഹത്തിന്റേത് അറുപിന്തിരിപ്പൻ നയങ്ങളാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.

Find out more: