ഇന്ത്യൻ ഭരണഘടനയും ആർഎസ്എസിന്റെ പ്രത്യേയശാസ്ത്രവും തമ്മിലാണ് പോരാട്ടം; മോഹൻ ഭഗവതിനെ വിമർശിച്ച് രാഹുൽ ഗാന്ധി! മോഹൻ ഭഗവത് പറയുന്നത് രാജ്യദ്രോഹമാണ്. മറ്റൊരു രാജ്യത്തതായിരുന്നുവെങ്കിൽ അദ്ദേഹം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. 1947-ൽ അല്ല രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന ആർഎസ്എസ് നേതാവിന്റെ പരാമർശത്തിന് എതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച ദിവസമാണ് ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കഴിഞ്ഞ ദിവസം മോഹൻ ഭഗവത് പറഞ്ഞത്.
1947 ആഗസ്ത് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര നിർമ്മാണത്തിന് ശേഷമാണ് എന്നും മോഹൻ ഭഗവത് പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ പുരസ്‌കാരം സമ്മാനിക്കാൻ ഭഗവത് തിങ്കളാഴ്ച ഇൻഡോറിൽ എത്തിയപ്പോഴായിരുന്നു ഈ പ്രസ്താവന നടത്തിയത്.രാഹുൽ ഗാന്ധിയുടെ വിമർശനം ബിജെപിയിൽ വലിയ വിമർശനത്തിന് ഇടയാക്കി. കോൺഗ്രസിന്റെ വൃത്തിക്കെട്ട രീതി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ പറഞ്ഞു. കോൺഗ്രസിൻ്റെ വൃത്തികെട്ട സത്യം ഇപ്പോൾ അവരുടെ സ്വന്തം നേതാവ് തുറന്നുകാട്ടുകയാണെന്നും നദ്ദ പറഞ്ഞു.
അതേസമയം, അൽപ്പസമയം മുൻപ് രാഹുൽ ഗാന്ധി ഉദ്ഘടനം ചെയ്ത പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേരിനെച്ചൊല്ലി വിവാദം ആരംഭിച്ചിരിക്കുകയാണ്. ആസ്ഥാനത്തിന് പുറത്ത് 'സർദാർ മൻമോഹൻ സിംഗ് ഭവൻ' എന്ന് പേരിൽ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് വലിയ രീതിയിൽ ബിജെപി ഏറ്റെടുക്കുകയും ചെയ്തു.'ഭരണഘടനയെ കുറിച്ച് താൻ എന്താണ് ചിന്തിക്കുന്നതെന്ന് രാജ്യത്തെ അറിയിക്കുവാനുള്ള ധൈര്യം മോഹൻ ഭാഗവതിന് ഉണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത് രാജ്യദ്രോഹമാണ്. കാരണം അദ്ദേഹം ഭരണഘടനയെയോ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തെയും മാനിക്കുന്നില്ല.
മറ്റേതൊരു രാജ്യത്തായാലും അറസ്റ്റ് ചെയ്യുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്‌യും. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരം വിഡ്ഢിത്തങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.ഇന്ത്യൻ ഭരണഘടനയും ആർഎസ്എസിന്റെ പ്രത്യേയശാസ്ത്രവും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ന്യൂഡൽഹിയിലെ കോട്‌ല റോഡിലെ പുതിയ കോൺഗ്രസ് ആസ്ഥാനമായ ‘ഇന്ദിരാഗാന്ധി ഭവൻ്റെ’ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
Find out more: