റെയിൽവേ മെയിൽ സർവീസ് ഓഫീസുകൾ അടച്ചുപൂട്ടരുത്; കത്തയച്ചു മുഖ്യമന്ത്രി!സംസ്ഥാനത്തെ 12 ആർഎംഎസ് ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ കത്ത്.  സംസ്ഥാനത്തെ റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നേരത്തെ പാർലമെൻ്റ് സമ്മേളന സമയത്ത് കേരളത്തിൽ നിന്നുള്ളഎംപിമാർ വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിൽക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഷൊർണൂർ, കായംകുളം, ആലുവ, ഇരിഞ്ഞാലക്കുട,ചങ്ങനാശേരി, വടകര, തലശേരി എന്നീ റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേ മെയിൽ സർവീസുകൾ നിർത്തലാക്കeനുള്ള പോസ്റ്റൽ വകുപ്പിൻറെ തീരുമാനം റദ്ദാക്കണമെന്നാണ് എംപിമാർ ആവശ്യപ്പെട്ടത്.





ആർഎംഎസ് ഓഫിസുകളുടെ എണ്ണം കുറയ്ക്കുന്നതിൻറെ ഭാഗമായി കോഴിക്കോട് ഡിവിഷനു കീഴിൽ 4 കേന്ദ്രങ്ങൾ കൂടി കേന്ദ്രം പൂട്ടിയിരുന്നു. ഒറ്റപ്പാലം, ഷൊർണൂർ, വടകര, തലശേരി എന്നീ ഓഫിസുകളാണ് പൂട്ടിയിട്ടുള്ളത്. വടകര ഓഫീസ് കോഴിക്കോട്ടേക്കും ഒറ്റപ്പാലത്തേത് പാലക്കാട്ടേക്കും തലശ്ശേരി കണ്ണൂർ ഓഫീസിലേക്കും ഷൊർണൂർ ഓഫിസിൻറെ ഒരു ഭാഗം പാലക്കാട്ടേക്കും മറ്റൊരു ഭാഗം തിരൂരിലേക്കുമാണ് ലയിപ്പിച്ചത്. വടകരയിലെ 15 ജീവനക്കാരിൽ 12 പേർ കോഴിക്കോട്ടേക്കും 3 പേർ കണ്ണൂർ ഓഫിസിലേക്കും മാറി.എംപിമാരായ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ ഒപ്പുവെച്ച നിവേദനമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പാർലമെൻറിൽ വച്ച് കൈമാറിയത്.





 നിലവിൽ നിർത്തലാക്കുന്ന റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങൾക്കെല്ലാം വലിയ പ്രാധാന്യമുണ്ടെന്ന് എംപിമാർ മന്ത്രിയെ അറിയിച്ചിരുന്നു.സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന ആർഎംഎസ് അടച്ചുപൂട്ടുന്നത് തപാൽ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി പിണറായി വിജയൻ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അയച്ച കത്തിൽ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിൾ ഹബ്ബുകൾക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിൾ ഹബുകൾ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ജനറൽ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.





ഒറ്റപ്പാലം, ഷൊർണൂർ, വടകര, തലശേരി എന്നീ ഓഫിസുകളാണ് പൂട്ടിയിട്ടുള്ളത്. വടകര ഓഫീസ് കോഴിക്കോട്ടേക്കും ഒറ്റപ്പാലത്തേത് പാലക്കാട്ടേക്കും തലശ്ശേരി കണ്ണൂർ ഓഫീസിലേക്കും ഷൊർണൂർ ഓഫിസിൻറെ ഒരു ഭാഗം പാലക്കാട്ടേക്കും മറ്റൊരു ഭാഗം തിരൂരിലേക്കുമാണ് ലയിപ്പിച്ചത്. വടകരയിലെ 15 ജീവനക്കാരിൽ 12 പേർ കോഴിക്കോട്ടേക്കും 3 പേർ കണ്ണൂർ ഓഫിസിലേക്കും മാറി.എംപിമാരായ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ ഒപ്പുവെച്ച നിവേദനമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പാർലമെൻറിൽ വച്ച് കൈമാറിയത്. 

Find out more: