എംഎൽഎ മുഹമ്മദ് അബ്ദുൾ നസീർ നിയമസഭയിൽ ഇനി പ്രതിപക്ഷ നിരയിൽ! പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൾ നാസർ പ്രതിപക്ഷനിരയിൽ നിയമസഭയിൽ ഇരിക്കുമെന്ന് പാർട്ടി അറിയിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്.ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിൻ്റെ ജെഡിയു.2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു മണിപ്പൂരിൽ ആറ് സീറ്റുകളിലാണ് മത്സരിച്ചത്. മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് മാറി. ഇതോടെ ഒരു എംഎൽഎ മാത്രമാണ് സംസ്ഥാനത്ത് ജെഡിയുവിനുള്ളത്. 60 അംഗ മണിപ്പൂർ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്.
നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട്. ജെഡിയു പ്രസിഡന്റും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിൽ നിന്ന് മാറി കഴിഞ്ഞ വർഷം എൻഡിഎയുടെ ഭാഗമാകുകായായിരുന്നു. ജെഡിയുവിൻ്റെ നീക്കം മണിപ്പൂർ സർക്കാരിന് തിരിച്ചടിയാകില്ലെങ്കിലും കേന്ദ്രത്തിലും ബിഹാറിലും പ്രധാന സഖ്യകകക്ഷികളായ ജെഡിയുവിൻ്റെ പിന്മാറ്റം ബിജെപിക്കുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ബിജെപിയും ജെഡിയുവും സഖ്യകക്ഷികളാണ്. എന്നാൽ പലതവണ മുന്നണി മാറുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്ന നിതീഷ് കുമാറിൻ്റെ നീക്കങ്ങൾ ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ചതായി ജെഡിയു അറിയിച്ചു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ ജെഡിയു പിന്തുണയ്ക്കുന്നില്ലെന്നും ഏക എംഎൽഎ എംഡി അബ്ദുൾ നാസിറിനെ സഭയിൽ പ്രതിപക്ഷ എംഎൽഎയായി കണക്കാക്കുമെന്നും പാർട്ടി സംസ്ഥാന യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 സീറ്റുകളുണ്ട്. അഞ്ച് നാഗ പീപ്പിൾസ് ഫ്രണ്ട് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്.
മേഘാലയയിൽ അധികാരത്തിലുള്ള കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് മണിപ്പൂരിലെ ഈ നീക്കം. സംസ്ഥാനത്തെ ജെഡിയുവിൻ്റെ ഏക എംഎൽഎയായ എംഡി അബ്ദുൾ നസീർ പ്രതിപക്ഷ ബെഞ്ചുകളിൽ തുടരുമെന്ന് ജെഡിയു സ്ഥിരീകരിച്ചു. മണിപ്പൂരിലെ ജെഡിയുവിൻ്റെ നീക്കത്തോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Find out more: