നാഗാലാൻഡിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാക്കൾ കോൺഗ്രസിലേക്ക്! കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭീകരമായ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനുപിന്നാലെയാണ് നാഗാലാൻഡിൽ കോൺഗ്രസ് തിരിച്ച് വരവ് നടത്തുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഒരു മികച്ച രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടത്തിരിക്കുന്നത്. നാഗാലാൻഡിൽ 15 എൻപിപി നേതാക്കൾ കോൺഗ്രസിലേക്ക്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നേതാക്കളാണ് കോൺഗ്രസിലേക്ക് എത്തിയത്.1993 മുതൽ 2003 വരെ 10 വർഷം കോൺഗ്രസ് തുടർച്ചയായി അധികാരം നേടിയ സംസ്ഥാനമാണ് നാഗാലാൻഡ്. എന്നാൽ 2003-ൽ മുൻ മുഖ്യമന്ത്രി എസ്‌സി ജമീറിൻ്റെ യുഗം അവസാനിച്ചതോടെ കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു.
തുടർന്ന് 2003ൽ കോൺഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തിയ നാഗാ പീപ്പിൾസ് ഫ്രണ്ട് തുടർച്ചയായി മൂന്ന് ടേം ഭരണം നിലനിർത്തുകയും ചെയ്തു. 2018ൽ ബിജെപി-എൻഡിപി സഖ്യമാണ് അധികാരം നേടിയത്. 2023ലും എൻഡിഎ സഖ്യം ഭരണം പിടിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സെറ്റിൽ പോലും അധികാരം നേടാൻ സാധിക്കാതിരുന്ന കോൺഗ്രസിന് ലോക്സഭാ മത്സരത്തിൽ മികച്ച വിജയം നേടാൻ സാധിക്കുകയും ചെയ്തു.നാഷണൽ പീപ്പിൾസ് പാർട്ടിയുടെ പ്രവർത്തനത്തിൽ തങ്ങൾ തൃപ്തരല്ലാത്തതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്ന് എൻപിപി വൈസ് പ്രസിഡൻ്റ് ബിടോങ് സാങ്തം പറഞ്ഞു. 'പാർട്ടിയുടെ പുരോഗതിയില്ലായ്മയിൽ തങ്ങൾ നിരാശരായിരുന്നു. കോൺഗ്രസ്സിന് മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന്' ജനറൽ സെക്രട്ടറി എൽ ഹികെറ്റോ ഷോഹെ കൂട്ടിച്ചേർത്തു.ഇത് നാഗാലാൻഡിൽ കോൺഗ്രസിന് ഒരു വഴിത്തിരിവാണ്.
ഇവർ കഠിനാധ്വാനം ചെയ്യാനും സംസ്ഥാനത്തിൻ്റെ വികസനത്തിന് സംഭാവന നൽകാനും തയ്യാറാണ്. താഴെത്തട്ടിലുള്ള ആളുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇത് വളരെ സഹായകരമാണെന്ന് കരുതുന്നു'വെന്നും സുപോങ്മറെൻ ജാമിർ കൂട്ടിച്ചേർത്തു. എൻപിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, എൽ. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിൻ കുമാർ, അകിതി ചിഷി തുടങ്ങിയവർക്കൊപ്പം എൻപിപിയുടെ യുവജന വിഭാഗം നേതാക്കളും കോൺഗ്രസിലെത്തിയത് ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ജനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷവെയ്ക്കുന്നതിന്റെ അടയാളാണ് 15 എൻപിപി നേതാക്കൾ പാർട്ടിയിലേക്ക് എത്തിയതെന്ന് നാഗാലാൻഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെൻ ജാമിർ പറഞ്ഞു. കോൺഗ്രസിലേക്ക് എത്തിയ നേതാക്കളെ മാലയിട്ട് സുപോങ്മറെൻ ജാമിറും വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവർ ചേർന്ന് സ്വീകരിക്കുകയും ചെയ്തു.
Find out more: