ബ്രൂവറി പദ്ധതിയുമായി മുന്നോ ട്ടു പോകുമെന്ന് എംവി ഗോവിന്ദൻ! സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയത്. ബ്രൂവറി പദ്ധതിക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം.എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറി. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എണ്ണി എണ്ണി മറുപടി കൊടുക്കും. അഴിമിതിയുടെ കാര്യത്തിൽ പ്രതിപക്ഷം പിന്നാക്കം പോയി. മാധ്യമങ്ങൾ എന്തെല്ലാം തലക്കെട്ടുകൾ കൊടുത്തു. എങ്ങനെയാണ് മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്.
വെള്ളത്തിന്റെ കാര്യത്തിലും ഇതാണ് നടക്കാൻ പോകുന്നത്. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയുമെന്ന് മന്ത്രി എംബി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.പികെ ശശിയെ കെറ്റിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചും എംവി ഗോവിന്ദൻ മറുപടി നൽകി. സമയാസമയങ്ങളിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ഗോവിന്ദൻ പാട്ടി സമ്മേളനത്തിൽ വ്യക്തമാക്കി.
എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് സമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ എംവി ഗോവിന്ദൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്. ബ്രൂവറി പദ്ധതിയിൽ ആശങ്ക വേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു പാർട്ടി അംഗങ്ങളുടെ ആവശ്യം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ഗോവിന്ദൻ മറുപടി പ്രസംഗത്തിൽ വിശദീകരണം നൽകിയത്. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്, ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. പദ്ധതി വന്നാൽ പ്രദേശവാസികൾക്ക് വെള്ളംമുട്ടും എന്ന് ആവ4ത്തിക്കുന്നത് ഗൂഢ ലക്ഷ്യത്തിൻ്റെ ഭാഗമാണ്.' എംവി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ4ട്ടി സെക്രട്ടറി മറുപടി നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Find out more: