എലപ്പുള്ളി മദ്യ പ്ലാൻ്റിനെതിരായ സമരത്തിൽ ബിജെപിയിൽ ഭിന്നത! ബിജെപിയും യുഡിഎഫും ബ്രൂവറിക്കെതിരായി സമരം ചെയ്യുന്നതിനിടെയാണ് ശിവരാജൻ്റെ പ്രതികരണം. ഇക്കാര്യം പാർട്ടിയിൽ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റിനോട് പറഞ്ഞു.എലപ്പുള്ളി മദ്യ പ്ലാൻ്റിനെതിരായ സമരത്തിൽ ബിജെപിയിൽ ഭിന്നത. വ്യവസായങ്ങൾക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും സമരത്തെ കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഇവിടെ ആരംഭിക്കാൻ പോകുന്നതെന്ന മന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് എഥനോൾ പ്ലാൻ്റിനാണ്. എന്നാൽ, ആദ്യഘട്ടത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ യൂണിറ്റാണ് ഇവിടെ ആരംഭിക്കുന്നതെന്ന് സർക്കാർ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്ന കമ്പനി വരാൻ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായിനിന്നാലും അവസാനശ്വാസംവരെ ബിജെപി പോരാടുമെന്നായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്യവേ കൃഷ്ണകുമാർ പറഞ്ഞത്.മദ്യക്കമ്പനി സ്ഥാപിക്കുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പാസാക്കിയ പ്രമേയത്തെയും ബിജെപി പിന്തുണച്ചിരുന്നു. വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ശേഷം അവതരിപ്പിച്ച പ്രമേയത്തെ കോൺഗ്രസിലെ 9 അംഗങ്ങളും ബിജെപിയിലെ 5 അംഗങ്ങളുമാണ് അനുകൂലിച്ചത്. സിപിഎമ്മിലെ 8 അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയുടേതു രാഷ്ട്രീയ അജൻഡയാണെന്നും വികസനത്തിനെതിരെയാണെന്നും ആരോപിച്ചു. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും ഇടതുസർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് എടുക്കില്ലെന്നുമാണ് സിപിഎം എടുത്ത നിലപാട്.
മുൻകൂട്ടി നോട്ടിസ് നൽകാത്തതിനാലും അടിയന്തര യോഗമായതിനാലും വോട്ടെടുപ്പിലേക്കു കടക്കാതെയാണു പ്രമേയത്തിൻ്റെ നടപടികൾ പഞ്ചായത്ത് പൂർത്തിയാക്കിയത്. മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാർക്കും തീരുമാനത്തിൻ്റെ പകർപ്പും അയച്ചു.മദ്യക്കമ്പനി തുടങ്ങുന്നതിനായി അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പുതുശ്ശേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. മദ്യക്കമ്പനിക്ക് സ്ഥലമേറ്റെടുത്ത് നൽകിയത് ഭരണസമിതിയുടെ അറിവോടെയും കോൺഗ്രസ് പഞ്ചായത്ത് അംഗമാണെന്നാരോപിച്ചുമായിരുന്നു മാർച്ച്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
ഇതിന് പിന്നാലെയാണ് ശിവരാജൻ്റെ പ്രതികരണം.ബിജെപിയോ പാർട്ടി അധ്യക്ഷനോ വ്യവസായങ്ങൾ വരുന്നതിനെതിരല്ല. എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല. മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോയെന്നും ശിവരാജൻ ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധവു നടക്കുന്നതിനിടെയാണ് പാർട്ടി ദേശീയ കൗൺസിൽ അംഗം വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.
Find out more: