കെഎസ്ആർടിസി പണിമുടക്ക്; ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുന്നത് ഒരു വിഭാഗം ജീവനക്കാർ മാത്രം! ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാത്രി 12ന് ആരംഭിച്ച പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 വരെ നീളും. അതേസമയം പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക, ഡ്രൈവർമാരുടെ സ്‌പെഷ്യൽ അലവൻസ് കൃത്യമായി നൽകുക, പുതിയ ബസുകൾ ഇറക്കുക, മെക്കാനിക്കൽ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.






 പണിമുടക്ക് ദിവസം സ്വിഫ്റ്റിലെ അടക്കം താൽകാലിക ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി മാനേജ്മെൻ്റിനിൻ്റെ തീരുമാനം. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാത്ത താൽകാലിക ജീവനക്കാരെ ചീഫ് ഓഫീസിന്റെ അനുമതിയോടെ മാത്രമേ പിന്നീട് ജോലിക്ക് നിയോഗിക്കാവൂവെന്ന് നിർദേശിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസം ഓഫീസർമാർക്ക് അവധി അനുവദിക്കുന്നത് ഉൾപ്പെടെയുള്ളവയിൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മുഴുവൻ ഓഫീസർമാരും ജോലിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.




പണിമുടക്കൊഴിവാക്കാൻ കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പണിമുടക്കിൽനിന്ന് പിന്മാറില്ലെന്നാണ് ടിഡിഎഫിൻ്റെ നിലപാട്. അതേസമയം പണിമുടക്കിനെ കർശനമായി നേരിടാൻ കെഎസ്ആർടിസി മാനേജ്മെൻ്റിന് സർക്കാർ നിർദേശം നൽകി. ചൊവ്വാഴ്ച ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണായി പരിഗണിക്കുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കുലർ പുറത്തിറക്കി. എന്നാൽ ഡയസ്‌നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് ടിഡിഎഫ് നേതാക്കൾ അറിയിച്ചു. മുഴുവൻ ഓഫീസർമാരും ജോലിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. സിവിൽ സർജൻ്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

Find out more: