റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ; ആറുവരി ദേശീയപാത ഈ വർഷം തുറക്കും! സംസ്ഥാനത്തിൻ്റെ കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കുന്നെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഇതിനുപുറമെ സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപയും സംസ്ഥാന ബജറ്റ് നീക്കിവെച്ചു. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഈ വർഷം തന്നെ ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടിയും രണ്ടാം പിണറായി സർക്കാരിൻ്റെ അഞ്ചാം ബജറ്റിൽ അനുവദിച്ചു.
എല്ലാമേഖലയ്‌ക്കും തുല്ല്യപ്രാധാന്യം നലകുന്നതാണ് കേരളത്തിൻ്റെ അഞ്ചാം ബജറ്റ്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റിൽ സൂക്ഷ്മ ചെറുകിട സംരഭകർക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കരകൗശല മേഖലയ്ക്ക് 4.1കോടിയും ചകിരിച്ചോർ വികസനപദ്ധതിക്ക് 5 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 100 പാലങ്ങൾ പൂർത്തിയായെന്നും 150 പാലങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഈ സർക്കാരിൻ്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൻ് കീഴിലെ 29,522 കിലോമീറ്റർ റോഡിൽ 17,483.8 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി.
കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞ മൂന്നര വർഷം കൊണ്ട് സർക്കാർ നൽകിയത് 6965 കോടി രൂപയാണ്. ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 6000 കോടിയോളം രൂപയോളം നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 2016ന് മുൻപ് നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച പദ്ധതിയാണ് യാഥാർഥ്യമാകുന്നതെന്നാണ് ദേശീയപാതയെക്കുറിച്ച് ധനമന്ത്രി പറഞ്ഞത്. 'അടുത്ത ബജറ്റ് സമ്മേളനത്തിന് കേരളത്തിൻ്റെ വടക്കൻ ജില്ലകളിലെ എംഎൽഎമാർക്ക് വീതികൂടിയ ആറുവരി ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയും.
ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 2016ന് മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയപാത വികസനം യാഥാർഥ്യമാവുകയാണ്. 2025 അവസാനത്തോട് കൂടി ദേശീയപാത ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.' കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിൻ്റെ കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കുന്നെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഇതിനുപുറമെ സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപയും സംസ്ഥാന ബജറ്റ് നീക്കിവെച്ചു.
Find out more: