മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു! കലാപത്തെ തുടർന്ന് 2024 അവസാനം മാപ്പപേക്ഷയുമായി ബിരേൻ സിങ് രംഗത്തെത്തിയിരുന്നു. 2024 മുഴുവൻ വളരെ നിർഭാഗ്യകരമായിരുന്നുവെന്ന് പറഞ്ഞ സിങ് 2025 ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിൽ 2023 മെയ് മാസം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 250ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.മണിപ്പൂർ സാക്ഷ്യം വഹിച്ച വംശീയ കലാപത്തിനിടെ മുഖ്യമന്ത്രി ബിരേൻ സിങ്ങിൻ്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ്ങിൻ്റെ രാജിയെന്നത് ശ്രദ്ധേയമാണ്. 12-ാം മണിപ്പൂർ നിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. 





ബിരേൻ സിങ്ങിനോട് അസംതൃപ്തിയുള്ള ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി. ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് ബിരേൻ സിങ് രാജിക്കത്ത് കൈമാറി. മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് ബിരേൻ സിങ് രാജിക്കത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ എ ഷാർദ, ബിജെപി നോർത്ത് ഈസ്റ്റ് മണിപ്പൂർ ഇൻ ചാർജ് സംപിത് പാത്ര, 19 എംഎൽഎമാർ എന്നിവർ ബിരേൻ സിങ്ങിനെ അനുഗമിച്ചു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരാണുള്ളത്. 





എൻപിപിക്ക് ഏഴ് എംഎൽഎമാരും ജെഡിയുവിന് ആറ് എംഎൽഎമാരും ഉണ്ട്. കോൺഗ്രസിന് അഞ്ച് സീറ്റുകളും കുക്കി പീപ്പിൾസ് അലയൻസിന് രണ്ട് സീറ്റുകളും ഉണ്ട്. മൂന്ന് സ്വതന്ത്രന്മാരും സഭയിലുണ്ട്. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി രാജിവെച്ച പശ്ചാത്തലത്തിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് മാറ്റിവെച്ചേക്കുമെന്ന റിപ്പോർട്ടുണ്ട്. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ 2024 നവംബറിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ബിരേൻ സിങ് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എൻപിപിയുടെ പ്രഖ്യാപനം. 





നേരത്തെ കുക്കി പീപ്പിൾസ് അലയൻസും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ബിരേൻ സിങ്ങിനോട് അസംതൃപ്തിയുള്ള ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി. ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് ബിരേൻ സിങ് രാജിക്കത്ത് കൈമാറി. മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് ബിരേൻ സിങ് രാജിക്കത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ എ ഷാർദ, ബിജെപി നോർത്ത് ഈസ്റ്റ് മണിപ്പൂർ ഇൻ ചാർജ് സംപിത് പാത്ര, 19 എംഎൽഎമാർ എന്നിവർ ബിരേൻ സിങ്ങിനെ അനുഗമിച്ചു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരാണുള്ളത്.

Find out more: