ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ നിന്ന് തൂത്തെറിയും; മമത ബാനർജിയ്ക്ക് മുന്നറിയിപ്പ് നൽകി ബിജെപി നേതാവ് സുവേന്ദു! വരുന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ നിന്ന് തൂത്തെറിയുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. "ഡൽഹി കി ജീത്ത് ഹമാരി ഹേ...2026 മേം ബംഗാൾ കി ബാരി ഹേ എന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചതിനുപിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് മുന്നറിയിപ്പ് ബിജെപി നേതാവ് സുവേന്ദു അധികാരി.ഡൽഹിയിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുവേന്ദു അധികാരി അഭിനന്ദിക്കുകയും ചെയ്തു. ഈ വിജയം ആം ആദ്മിക്കുള്ള മറുപടിയാണ്. ഈ അസാധാരണ വിജയത്തിന് നേതൃത്വം നൽകിയതിനും ആസൂത്രണം ചെയ്തതിനും പ്രധാനമന്ത്രിയ്ക്ക് വളരെ നന്ദി.






ഡൽഹിയിലെ ജനങ്ങൾക്ക് ഇനി ഡബിൾ എഞ്ചിൻ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കും എന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. ഡൽഹിയിലെ വിധി പശ്ചിമ ബംഗാളിലെ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നതുമാണെന്ന് സംസ്ഥാന ബിജെപി മേധാവിയും കേന്ദ്ര മന്ത്രിയുമായ സുകാന്ത മജുംദാർ പറഞ്ഞു. 27 വർഷങ്ങൾക്കു ശേഷമാണ് ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയിത്. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളിൽ ബിജെപി എളുപ്പത്തിൽ വിജയിച്ചുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. ആം ആദ്മിയ്ക്ക് കൃത്യമായ മറുപടി ജനങ്ങൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





പ്രധാനമന്ത്രി മോദിക്ക് മാത്രമേ ഡൽഹിയുടെ മഹത്വം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളു. താൻ ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളിൽ പ്രചാരണം നടത്തിയിരുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഡൽഹിയെ ഇത്രയും കാലം ഭരിച്ചവർ തലസ്ഥാനത്തെ നശിപ്പിച്ചുവെന്നും സുവേന്ദു അധികാരി പറയുന്നു. സുവേന്ദു അധികാരിയുടേതിന് സമാനമായ പ്രതികരണമാണ് ബിജെപി നേതാവായ സുകാന്ത മജുംദാറും ഉന്നയിച്ചത്. 




അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മജുംദാർ പറഞ്ഞു. ബിജെപിയുടെ വിജയത്തിൽ ഡൽഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദിപറയുകയും ചെയ്തു. ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെ പിന്തുണച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി നേതാക്കൾ തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയത്.

Find out more: