ഇന്ത്യയ്ക്ക് നൽകി വരുന്ന 21 മില്യൺ മസ്‌ക് നിർത്തലാക്കി യു എസ്!  ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ തീരുമാനപ്രകാരമാണു യുഎസിന്റെ പുതിയ നീക്കം. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി യുഎസ് ഇന്ത്യയ്ക്ക് നൽകി വരുന്ന 21 മില്യൺ ഡോളർ ഇലോൺ മസ്‌ക് വെട്ടിക്കുറച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ദിവസങ്ങൾക്കുശേഷമാണ് യുഎസ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 





എന്നാൽ ഈ ഫണ്ട് റദ്ദാക്കുന്ന കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പുകളിലോ മാധ്യമസമ്മേളനങ്ങളിലോ വെളിപ്പെടുത്തിയിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മസ്‌കും മോദിയും വിരുന്ന് സത്ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. നേപ്പാളിലെ ധനകാര്യ ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും വേണ്ടി നീക്കിവച്ചിരുന്ന 39 മില്യൺ ഡോളർ കൂടി ഡോജ് റദ്ദാക്കി. ലൈബീരിയയിലെ വിശ്വാസ പരിപാടികൾക്ക് 1.5 മില്യൺ ഡോളർ, മാലിയിലെ സാമൂഹിക ഐക്യത്തിന് 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കയിലെ 2.5 മില്യൺ ഡോളർ, ഏഷ്യയിലെ പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 47 മില്യൺ ഡോളർ എന്നിവയും റദ്ദാക്കി. 





പ്രാഗ് സിവിൽ സൊസൈറ്റി സെന്ററിന് അനുവദിച്ച 32 മില്യൺ ഡോളർ, ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഹബ്ബിന് 40 മില്യൺ ഡോളർ, സെർബിയയിലെ പൊതു സംഭരണം മെച്ചപ്പെടുത്തുന്നതിന് 14 മില്യൺ ഡോളർ എന്നിവയും റദ്ദാക്കിയതായി യുഎസ് അറിയിച്ചു. സർക്കാർ ചെലവുകളിൽ ഡോജ് വലിയ മാറ്റങ്ങൾ വരുത്തുന്നത് ഇത് ആദ്യമല്ല. ട്രംപ് ഭരണകാലത്ത് സ്ഥാപിതമായ ഡോജിനു സർക്കാർ നടത്തുന്ന ചെലവുകൾ ഇല്ലാതാക്കുക എന്നതാണ് ചുമതല. എന്നാൽ ഡോജിന്റെ വിപുലമായ അധികാരങ്ങളും മസ്‌കിന്റെ സ്വാധീനവും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചെലവു കുറച്ചില്ലെങ്കിൽ അമേരിക്ക പാപ്പരാകുമെന്ന് മസ്ക് നിരന്തരം പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് മസ്‌ക് പുതിയ നീക്കം നടത്തിയിരിക്കുന്നത്.




വിവിധ മേഖലകളിൽ ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ഫണ്ട് റദ്ദാക്കുന്ന കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പുകളിലോ മാധ്യമസമ്മേളനങ്ങളിലോ വെളിപ്പെടുത്തിയിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മസ്‌കും മോദിയും വിരുന്ന് സത്ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. നേപ്പാളിലെ ധനകാര്യ ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും വേണ്ടി നീക്കിവച്ചിരുന്ന 39 മില്യൺ ഡോളർ കൂടി ഡോജ് റദ്ദാക്കി. ലൈബീരിയയിലെ വിശ്വാസ പരിപാടികൾക്ക് 1.5 മില്യൺ ഡോളർ, മാലിയിലെ സാമൂഹിക ഐക്യത്തിന് 14 മില്യൺ ഡോളർ, ദക്ഷിണാഫ്രിക്കയിലെ 2.5 മില്യൺ ഡോളർ, ഏഷ്യയിലെ പഠനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 47 മില്യൺ ഡോളർ എന്നിവയും റദ്ദാക്കി. 

Find out more: