കൂടുതൽ ഒന്നും സംഭവിക്കാനില്ലെന്ന് ഗാസയിലെ ജനങ്ങൾ; നരകമാക്കുമെന്ന് ട്രംപ്! ബന്ദികളെ കൈമാറുന്നതിൽ നിന്നും ഹമാസ് പിന്മാറുന്നുവെന്ന് അറിയിച്ചതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും യുദ്ധത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. ഇസ്രയേലിന്റെയും യുഎസിന്റെയും ഭീഷണികളും ഗാസയെ വീണ്ടും നരകതുല്യമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒന്നര വർഷത്തിന് ശേഷം ജനുവരി 19-നാണ് ഗാസയിൽ വെടിനിർത്തൽ വന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒന്നും അത്ര സുഖകരമല്ല. ഇസ്രായേലിന്റെ സൈനിക ആക്രമണത്തെത്തുടർന്ന് ഭക്ഷണം, വെള്ളം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ഗാസയിലെ പലസ്തീനികളും ട്രംപിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയും ചെയ്തു. "ഞങ്ങൾ ഇതിനകം അനുഭവിച്ചതിനേക്കാൾ മോശമായ നരകമോ?" അതിനിയുണ്ടാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.
അതേസമയം, ഭീഷണികൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നാണ് ട്രംപിന്റെ ഭീഷണി സംബന്ധിച്ച് ഹമാസ് പ്രതികരിച്ചിട്ടുള്ളത്. 'ഇരുപക്ഷവും പാലിക്കേണ്ട ഒരു കരാറുണ്ട്. ബന്ദികളുടെ മോചനത്തിനുള്ള ഒരേയൊരു മാർഗം ഇതുമാത്രമാണെന്നും ട്രംപ് ഓർക്കണം. ഭീഷണിയുടെ ഭാഷയെ വിലമതിക്കുന്നില്ല. അത് കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ചെയ്യൂ.' ഹമാസ് പ്രതിനിധി പ്രതികരിച്ചു. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയെ തകർത്തു കളഞ്ഞിരുന്നു. ഈ സംഘർഷം 20 ലക്ഷത്തിലധികം പലസ്തീനികളെ പാലായനത്തിലേക്ക് നയിച്ചു. ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കൽ ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമ ലംഘനങ്ങളെക്കുറിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിന്റെ സൈനിക ആക്രമണത്തെത്തുടർന്ന് ഭക്ഷണം, വെള്ളം, മെഡിക്കൽ സപ്ലൈസ് എന്നിവയുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ഗാസയിലെ പലസ്തീനികളും ട്രംപിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയും ചെയ്തു. "ഞങ്ങൾ ഇതിനകം അനുഭവിച്ചതിനേക്കാൾ മോശമായ നരകമോ?" അതിനിയുണ്ടാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. ന്നര വർഷത്തിന് ശേഷം ജനുവരി 19-നാണ് ഗാസയിൽ വെടിനിർത്തൽ വന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒന്നും അത്ര സുഖകരമല്ല. ബന്ദികളെ കൈമാറുന്നതിൽ നിന്നും ഹമാസ് പിന്മാറുന്നുവെന്ന് അറിയിച്ചതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും യുദ്ധത്തിലേക്ക് വഴിവെച്ചിരിക്കുന്നത്.
ഇസ്രയേലിന്റെയും യുഎസിന്റെയും ഭീഷണികളും ഗാസയെ വീണ്ടും നരകതുല്യമാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന് ഒരു അന്ത്യശാസനം നൽകിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ഇസ്രായേലി തടവുകാരെ വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും ഇസ്രായേൽ സൈന്യം ആക്രമണം പുനരാരംഭിക്കുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹമാസ് തോൽക്കുന്നതുവരെ ഈ ആക്രമണം തുടരുമെന്നും നെതന്യാഹൂ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി.
Find out more: