രാജ്യതലസ്ഥാനത്തിന് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത! ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. നാളെ സത്യപ്രതിജ്ഞ ചടക്ക് നടക്കും.രാജ്യതലസ്ഥാനത്തിന് ഇനി വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്ത ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. 27 വർഷത്തിനുശേഷം ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നതിനാണ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതിലൂടെ വ്യക്തമായി. സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും ഗർഭിണികൾക്ക് 21,000 രൂപയും മുതിർന്ന പൗരന്മാർക്ക് പെൻഷനും വാഗ്ദാനം ചെയ്ത പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.





മൂന്നാം തവണയും അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്ന ആം ആദ്മി പാർട്ടിയെ മറികടക്കാനുള്ള ശ്രമമായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങൾ.27 വർഷങ്ങൾക്ക് ശേഷം രാജ്യതൽസ്ഥാനത്ത് ഭരണം സ്വന്തമാക്കിയിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നിലെ താമസം ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.ഡൽഹി മുഖ്യമന്ത്രിയായി ഒരു വനിത എത്തുമെന്ന സൂചനകൾ പുറത്തുവന്നതോടെ രേഖ ഗുപ്തയുടെ സാധ്യതകൾ മുന്നിലായിരുന്നു. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദർ മഹാജൻ എന്നീ മൂന്ന് നേതാക്കളുടെ പേരുകളാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത വിജയിച്ചത്.






29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. നാളെ രാവിലെ 11 മണിക്ക് രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, എൻഡിഎ നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മ ഉപമുഖ്യമന്ത്രിയും വിജേന്ദ്ര ഗുപ്ത സ്പീക്കറുമാകും.




 മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റാണ് രേഖാ ഗുപ്ത. തന്നിൽ വിശ്വാസം പ്രകടിപ്പിച്ച ബിജെപി നേതൃത്വത്തിന് നന്ദിയുണ്ടെന്ന് ഡൽഹി ഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രേഖ ഗുപ്ത പ്രതികരിച്ചു. തന്നിൽ വിശ്വാസം അർപ്പിച്ചതിന് ബിജെപി നേതൃത്വത്തിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും ഗുപ്ത നന്ദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. നാളെ സത്യപ്രതിജ്ഞ ചടക്ക് നടക്കും.


Find out more: