വിദ്വേഷ പരാമർശം നടത്തൈ വീണ്ടും പിസി ജോർജ്; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി! കേസുമായി ബന്ധപ്പെട്ട പിസി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെക്ഷൻസ് കോടതി തള്ളിയിരുന്നു. ഇത്തരം കേസുകളിൽ ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സമൂഹത്തിലേക്ക് അത്തരം സന്ദേശം പോകാൻ പാടില്ലെന്നും ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കി.ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയ പിസി ജോർജിന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ആദ്യമായിട്ടല്ല പിസി ജോർജ് ഒരു സമുദായത്തെ അപമാനിച്ച് പരാമർശം നടത്തുന്നത്. മൂന്നാംതവണയാണ് പി സി ജോർജ് ഒരു വിഭാഗത്തെ അപമാനിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിലും പാലാരിവട്ടം സ്‌റ്റേഷനിലുമുള്ള സമാന കേസുകളിൽ പിസി ജോർജ് മുൻകൂർ ജാമ്യം നേടിയിരുന്നു.
മുൻകൂർ ജാമ്യം അനുവദിച്ച സമയത്ത് ഇത്തരം പ്രസ്‌താവനകൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പിസി ജോർജ് അതെ വിഭാഗത്തെ വീണ്ടും അപമാനിക്കുന്ന തരത്തിൽ വിമർശനം നടത്തിയത്. അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പരാമർശം പിൻവലിച്ച് പിസി ജോർജ് മാപ്പ് പറഞ്ഞുവെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങൾ ആവർത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 40 വർഷം എംഎൽഎയായിരുന്ന ജോർജ് സാധാരണക്കാരനല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. കുഞ്ഞാലിക്കുട്ടി, കെ ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്‍ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും ഈരാറ്റു പേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ജോർജ് ചർച്ചയിൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ബിജെപി നേതാവിനെതിരെ കേസ് ഫയൽ ചെയ്തത്.
ജനുവരി 6ന് നടന്ന ജനം ടിവി'യിൽ നടന്ന ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. 'ഇന്ത്യയിലെ മുസ്‍ലിംകൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‍ലിംകൾ പാകിസ്താനിലേക്കു പോകണമെന്നു'മാണ് പിസി ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ചയാണ് വാദം പൂർത്തിയായത്. പിസി ജോർജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ മുൻകൂർ ജാമ്യം നൽകില്ലെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കീഴടങ്ങാൻ നിർദ്ദേശം നൽകുമെന്നും ഹൈക്കോടതി വാക്കാൽ അറിയിച്ചിരുന്നു.
പിസി ജോർജ് മുൻപും മതവിദ്വേഷം വളർത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു. തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിലും പാലാരിവട്ടം സ്‌റ്റേഷനിലുമുള്ള സമാന കേസുകളിൽ പിസി ജോർജ് മുൻകൂർ ജാമ്യം നേടിയിരുന്നു. മുൻകൂർ ജാമ്യം അനുവദിച്ച സമയത്ത് ഇത്തരം പ്രസ്‌താവനകൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പിസി ജോർജ് അതെ വിഭാഗത്തെ വീണ്ടും അപമാനിക്കുന്ന തരത്തിൽ വിമർശനം നടത്തിയത്.
Find out more: