ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി! കേന്ദ്രമന്ത്രിസഭയുടെ നിയമനക്കമ്മിറ്റി ആണ് നിയമനത്തിന് അംഗീകാരം നൽകിയത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. പ്രമോദ് കുമാർ മിശ്രയ്ക്കൊപ്പമാണ് 67കാരനായ ശക്തികാന്ത ദാസ് പ്രവർത്തിക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി - 2 ആയി നിയമിച്ച് കേന്ദ്രസർക്കാർ. 15-ാം ധനകാര്യ കമ്മീഷൻ അംഗം, ഇന്ത്യയുടെ ജി20 ഷെർപ അംഗം എന്നീ നിലകളിലും ശക്തികാന്ത ദാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 38 വർഷം നീണ്ട സേവനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിരവധി മുഖ്യ പദവികൾ വഹിച്ചിട്ടുണ്ട്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക്, ന്യൂ ഡെവലപ്മെൻ്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെൻ്റ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യയുടെ ഓൾട്ടർനേറ്റ് ഗവർണറായും ശക്തികാന്ത ദാസ് പ്രവർത്തിച്ചിട്ടുണ്ട്.
ജി20, ബ്രിക്സ്, സാർക്ക് എന്നീ ആഗോള സംഗമങ്ങളിൽ ശക്തികാന്ത ദാസ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ശക്തികാന്ത ദാസ് കേന്ദ്ര റവന്യു വകുപ്പ് സെക്രട്ടറി, ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിലെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2018 ഡിസംബർ 12നാണ് ആർബിഐയുടെ 25-ാമത് ഗവർണർ ആകുന്നത്. 202ൽ കാലാവധി അവസാനിക്കാനിരിക്കെ മൂന്നു വർഷത്തേക്ക് കൂടി നീട്ടിനൽകി. 2024 ഡിസംബർ 10നാണ് ശക്തികാന്ത ദാസ് ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.
തുടർന്ന് ആർബിഐയുടെ 26-ാമത് ഗവർണറായി സഞ്ജയ് മൽഹോത്രയെ കേന്ദ്രസർക്കാർ നിയമിച്ചു. 1972 ബാച്ച് ഉദ്യോഗസ്ഥനായ മിശ്ര, കാർഷിക സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകുന്നത്. 2014 മുതൽ 2019 വരെ പ്രധാനമന്ത്രിയുടെ അഡീ. പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അതേസമയം 2019 സെപ്റ്റംബർ 11 മുതൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് പ്രമോദ് കുമാർ മിശ്ര. 2024 ജൂണിൽ കേന്ദ്രസർക്കാർ മിശ്രയ്ക്ക് പുനർനിയമനം നൽകിയിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി - 2 ആയി നിയമിച്ച് കേന്ദ്രസർക്കാർ. 15-ാം ധനകാര്യ കമ്മീഷൻ അംഗം, ഇന്ത്യയുടെ ജി20 ഷെർപ അംഗം എന്നീ നിലകളിലും ശക്തികാന്ത ദാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 38 വർഷം നീണ്ട സേവനത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിരവധി മുഖ്യ പദവികൾ വഹിച്ചിട്ടുണ്ട്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക്, ന്യൂ ഡെവലപ്മെൻ്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെൻ്റ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യയുടെ ഓൾട്ടർനേറ്റ് ഗവർണറായും ശക്തികാന്ത ദാസ് പ്രവർത്തിച്ചിട്ടുണ്ട്.
Find out more: