പാർട്ടിക്ക് വേണ്ടെങ്കിൽ എനിക്ക് മറ്റ് വഴികളുണ്ട് - ശശി തരൂർ! കേരളത്തിലെ പാർട്ടിക്ക് നിലവിൽ നേതൃപ്രതിസന്ധിയുണ്ട്. പാർട്ടി ഇനിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താൻ പാർട്ടി തയാറാകണമെന്നും ശശി തരൂർ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ പാർട്ടിക്ക് നിലവിൽ നേതൃപ്രതിസന്ധിയുണ്ട്. പാർട്ടി ഇനിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താൻ പാർട്ടി തയാറാകണമെന്നും ശശി തരൂർ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ മുന്നറിയിപ്പ് നൽകിയത്.
കേരളത്തിലെ വ്യവസായ രംഗത്തെ പ്രശംസിച്ച് തരൂർ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് ശശി തരൂർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശശി തരൂർ എംപിയുടെ പരാമർശത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ശശി തരൂർ കോൺഗ്രസിന് പേടി സ്വപ്‌നമാണ്. അദ്ദേഹത്തെ തൊടാൻ സാധിക്കില്ലെന്നും എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപാണ് ശശി തരൂർ അഭിമുഖം കൊടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടുതന്നെ ഈ വിവാദത്തിൽ പ്രതികരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികൾക്ക് വിമർശിക്കുകയും ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.'ജനം വോട്ട് ചെയ്തതുകൊണ്ടാണ് താൻ ജയിച്ചത്. തനിക്ക് അഭിപ്രായസ്വാതന്ത്രമുണ്ട്. നാല് തവണ വിജയിച്ച തനിക്ക് പാർട്ടിക്ക് പുറത്തുള്ള വോട്ടുകളും ലഭിച്ചിട്ടുണ്ട്. പല സ്വതന്ത്ര ഏജൻസികളും നടത്തിയ അഭിപ്രായ സർവേകളിൽ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയും, മൻമോഹൻ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പാർട്ടിയിലെത്തിയതെന്നും പ്രവർത്തിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
പാർട്ടി തന്നെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാർട്ടിക്ക് വേണ്ടി പണിയെടുക്കാൻ തയാറാണ്. ഇല്ലെങ്കിൽ തനിക്ക് തന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. മറ്റ് വഴികളില്ലെന്ന് ആരും കരുതരുത്. എന്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ ആ വഴിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്. പ്രസംഗങ്ങൾ നടത്താൻ ലോകമെമ്പാടുമുള്ള ക്ഷണങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശശി തരൂർ' പറയുന്നു.
Find out more: