സർക്കാർ പരിപാടികളിൽ നിന്ന് മാറി നിന്ന് ഷിൻഡെ! കഴിഞ്ഞ വർഷം നവംബറിലാണ് 288 നിയമസഭാ സീറ്റുകളിൽ 230 സീറ്റും നേടി ബിജെപി-എൻസിപി- ശിവസേന സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത്. താനെ ജില്ലയിലെ ബദ്‌ലാപൂരിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുടെ ഉദ്ഘാടനം, ചരിത്രപ്രസിദ്ധമായ ആഗ്ര കോട്ടയിൽ മറാത്ത രാജാവിന്റെ ജന്മവാർഷികാഘോഷം, അംബേഗാവ് ബുദ്രുകിലെ ശിവശ്രുഷ്‌ടി തീം പാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എന്നീ പരിപാടികളിൽ നിന്നാണ് ഷിൻഡെ വിട്ടുനിന്നത്. എന്നാൽ ഈ മൂന്ന് പരിപാടികളിലും ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്തിരുന്നു.സർക്കാർ പരിപാടികളിൽ നിന്നും വിട്ടുനിന്ന് ഏകനാഥ്‌ ഷിൻഡെ. മഹായുതി സഖ്യത്തിൽ വിള്ളൽ വീഴുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് ഏകനാഥ്‌ ഷിൻഡെ വിട്ടുനിൽക്കുവെന്ന വാർത്തകൾ പുറത്തുവരുന്നത്.





   മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്ത പരിപാടികളിൽ നിന്നുമാണ് ഷിൻഡെ വിട്ടുനിന്നത്.എം‌എൽ‌എമാർക്കുള്ള വൈ -സുരക്ഷാ പരിരക്ഷ പിൻവലിച്ചതും ഭിന്നതക്ക് വഴിവെച്ചു. എല്ലാ പാർട്ടികളിലെയും നിയമസഭാംഗങ്ങൾക്ക് പരിരക്ഷ കുറയ്ക്കുകയോ പിൻവലിക്കുകയോ ചെയ്‌തിട്ടുണ്ട്. ഈ നീക്കത്തിൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചുവെങ്കിലും ശിവസേനയ്ക്കാണ് ഏറ്റവും കൂടുതൽ സുരക്ഷയെന്ന് ഉദ്യോഗസ്ഥ വൃത്തമറിയിച്ചു. അതേസമയം, എന്നാൽ സഖ്യത്തിൽ ശീതയുദ്ധമില്ലെന്ന് ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വികസനത്തെ എതിർക്കുന്നവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2024 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന് ഷിൻഡെ വിഭാഗത്തിന് ഉറപ്പായിരുന്നു.





  എന്നാൽ ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാതിരുന്നത് അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവെക്കുകയും ചെയ്തു. ശിവസേന പ്രവർത്തകരുടെ അതൃപ്തി പരസ്യമായി മാറുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല നൽകുകയായിരുന്നു.2024 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ തങ്ങൾക്ക് അനുകൂലമായിരിക്കുമെന്ന് ഷിൻഡെ വിഭാഗത്തിന് ഉറപ്പായിരുന്നു. എന്നാൽ ഷിൻഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാതിരുന്നത് അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവെക്കുകയും ചെയ്തു. ശിവസേന പ്രവർത്തകരുടെ അതൃപ്തി പരസ്യമായി മാറുകയും ചെയ്തു.




  തുടർന്ന് അദ്ദേഹത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല നൽകുകയായിരുന്നു.താനെ ജില്ലയിലെ ബദ്‌ലാപൂരിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുടെ ഉദ്ഘാടനം, ചരിത്രപ്രസിദ്ധമായ ആഗ്ര കോട്ടയിൽ മറാത്ത രാജാവിന്റെ ജന്മവാർഷികാഘോഷം, അംബേഗാവ് ബുദ്രുകിലെ ശിവശ്രുഷ്‌ടി തീം പാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എന്നീ പരിപാടികളിൽ നിന്നാണ് ഷിൻഡെ വിട്ടുനിന്നത്. എന്നാൽ ഈ മൂന്ന് പരിപാടികളിലും ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്തിരുന്നു.

Find out more: