എൽഡിഎഫ് സർക്കാർ ഇല്ലായിരുന്നെങ്കിൽ ദേശീയപാത 66 ഉണ്ടാകിലായിരുന്നെന്ന് എംവി ഗോവിന്ദൻ! ഇന്ത്യയിലെ ഒരേ ഒരു ബദൽ സർക്കാർ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ മാത്രമാണ്. കേരളം ഒരു ബദലായി നിൽക്കാൻ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരേണ്ടത് പ്രധാനമാണെന്നും എംവി ഗോവിന്ദൻ കൊല്ലത്തെ സംസ്ഥാന സമ്മേളന നഗറിൽ മാധ്യമങ്ങളിൽ പറഞ്ഞു.തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വൻ മുന്നേറ്റം കാഴ്ചവെക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരികയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വരുന്ന നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. ഇന്ത്യയിൽ ഇത്തരമൊരു പ്രഖ്യാപനം നടത്താൻ ഓരോ സംസ്ഥാനത്തിന് എത്ര പതിറ്റാണ്ട് വേണ്ടിവരുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.





 അതേസമയം എല്ലാ പിന്തിരിപ്പൻ ശക്തികളും ചേർന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അതിനെയെല്ലാം അതിജീവിച്ച് പാർട്ടിയെയും ജനങ്ങളെയും മുന്നോട്ടു നയിക്കുക എന്നതാണ് തൻ്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ലക്ഷത്തിലധികം വരുന്ന സ്വയം സംരംഭക പ്രവർത്തനം ഇന്ത്യയ്ക്ക് മാതൃകയാകുന്ന തരത്തിൽ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് കേരളം കൈകാര്യം ചെയ്തു. ഏഴര ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ ലഭിച്ചു. 1,52,000 കോടി രൂപയുടെ നിക്ഷേപം കൂടി വരാൻ പോകുകയാണ്. പ്രതിപക്ഷം വിഴിഞ്ഞം പദ്ധതിക്ക് തടസ്സം നിന്നപ്പോൾ സിപിഎമ്മും സർക്കാരും ഇച്ഛാശക്തിയോടെ നിലകൊണ്ടു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സീപോർട്ട് ആയി വിഴിഞ്ഞം മാറി. 




ഇതിൻ്റെ ഭാഗമായ വലിയ മൂലധന നിക്ഷേപമാണ് വരാൻ പോകുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലയളവിൽ 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ 1600 രൂപയായി വർധിപ്പിച്ചു. പെൻഷൻ ഇനിയും വർധിപ്പിക്കാൻ തന്നെയാണ് ആലോചിക്കുന്നത്. കേരളം വൻ മുന്നേറ്റം കാഴ്ചവെച്ചത് എൽഡിഎഫ് ഭരണകാലത്താണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത 66 ഉണ്ടാകില്ലല്ലോ? ഭൂമിയേറ്റെടുപ്പ് നടക്കില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി അവസാനിപ്പിച്ച് പോയതാണ്. ഇച്ഛാശക്തിയുള്ള എൽഡിഎഫ് സർക്കാർ വന്നതുകൊണ്ട് മാത്രമാണ് കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദേശീയപാത 66 പ്രാവർത്തികമാകാൻ പോകുന്നത്. 




2026 ആകുമ്പോഴേക്കും ദേശീയപാത 66ലൂടെ വാഹനങ്ങൾ ഓടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വരുന്ന നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. ഇന്ത്യയിൽ ഇത്തരമൊരു പ്രഖ്യാപനം നടത്താൻ ഓരോ സംസ്ഥാനത്തിന് എത്ര പതിറ്റാണ്ട് വേണ്ടിവരുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു. അതേസമയം എല്ലാ പിന്തിരിപ്പൻ ശക്തികളും ചേർന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നും എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അതിനെയെല്ലാം അതിജീവിച്ച് പാർട്ടിയെയും ജനങ്ങളെയും മുന്നോട്ടു നയിക്കുക എന്നതാണ് തൻ്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ലക്ഷത്തിലധികം വരുന്ന സ്വയം സംരംഭക പ്രവർത്തനം ഇന്ത്യയ്ക്ക് മാതൃകയാകുന്ന തരത്തിൽ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് കേരളം കൈകാര്യം ചെയ്തു. ഏഴര ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ ലഭിച്ചു.

Find out more: