കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ! ഒരു റിപ്പോർട്ടുമില്ലാതെ മറ്റ് പല സംസ്ഥാനങ്ങൾക്കും കേന്ദ്രം സഹായം നൽകി. കേരളത്തിന് മാത്രം സഹായമില്ലെന്നും ക്രൂരമായ വിവേചനമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല. ഇന്ത്യയുടെ ഭാഗമാണല്ലോ കേരളം. നമ്മുടെ നാട് ഇന്ത്യയ്ക്ക് ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ സംസ്ഥാനങ്ങളിൽ പല കാര്യങ്ങളിലും നമ്പർ വൺ എന്ന നിലയാണ് കേരളത്തിനുള്ളതെന്ന് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ സംവിധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ക്രൂരമായ അവഗണന തുടരുന്നത് എന്തുകൊണ്ടാണ്. കേരള വിരുദ്ധ സമീപനം കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മനോഭാവമാണ് ഇതിന് പിന്നിൽ. കേരളം ബിജെപിക്ക് അന്യമായി നിൽക്കുന്നതാണ് ഈ മനോഭാവത്തിന് അടിസ്ഥാനം. ബിജെപിയെ കേരളം വേണ്ടരീതിയിൽ സ്വീകരിക്കുന്നില്ല. അത് അവരിൽ നിരാശയുണ്ടാക്കിയേക്കാം. അതിന് കേരളത്തെയും ജനങ്ങളെയും ശത്രുക്കളായി കണ്ടുകൊണ്ട് നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കേന്ദ്രസർക്കാരിനെ ന്യായീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തെ എങ്ങനെയൊക്കെ കുറ്റപ്പെടുത്താൻ കഴിയുമെന്നാണ് യുഡിഎഫ് നോക്കിയിരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രസർക്കാരിനെ അനുകൂലിക്കാൻ വല്ലാതെ വ്യഗ്രത കാണിക്കുന്ന ഒരുപാട് മാധ്യമങ്ങൾ ഉണ്ടെന്നും കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാണിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഇന്ത്യയുടെ ഭാഗമാണല്ലോ കേരളം. നമ്മുടെ നാട് ഇന്ത്യയ്ക്ക് ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളിൽ പല കാര്യങ്ങളിലും നമ്പർ വൺ എന്ന നിലയാണ് കേരളത്തിനുള്ളതെന്ന് കേന്ദ്രത്തിൻ്റെ വിലയിരുത്തൽ സംവിധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ക്രൂരമായ അവഗണന തുടരുന്നത് എന്തുകൊണ്ടാണ്. കേരള വിരുദ്ധ സമീപനം കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ മനോഭാവമാണ് ഇതിന് പിന്നിൽ. കേരളം ബിജെപിക്ക് അന്യമായി നിൽക്കുന്നതാണ് ഈ മനോഭാവത്തിന് അടിസ്ഥാനം. ബിജെപിയെ കേരളം വേണ്ടരീതിയിൽ സ്വീകരിക്കുന്നില്ല.
അത് അവരിൽ നിരാശയുണ്ടാക്കിയേക്കാം. അതിന് കേരളത്തെയും ജനങ്ങളെയും ശത്രുക്കളായി കണ്ടുകൊണ്ട് നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു റിപ്പോർട്ടുമില്ലാതെയാണ് മറ്റ് പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയത്. കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഒരു നാടിനോട് എത്രമാത്രം ക്രൂരമായ വിവേചനം കാണിക്കുന്നു എന്നതാണ് വ്യക്തമായത്. അതിന് മാത്രം എന്ത് പാതകമാണ് നാം ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.സംസ്ഥാനത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ വേണ്ടരീതിയിൽ സഹായം ലഭിക്കുന്നില്ല. കേരളത്തോടൊപ്പം ദുരന്തം നേരിട്ട മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം ലഭിച്ചു. നമുക്ക് മാത്രം സഹായമില്ല. നാം നേരിട്ട ദുരന്തം ഒരു ദുരന്തമായി പരിഗണിക്കാൻ പറ്റാത്ത ഒന്നാണോ? അതല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഹായം മാത്രമില്ല".
Find out more: