ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നു; കത്തയച്ചു പ്രധാനമന്ത്രി! ഇന്ത്യയിലെ ജനങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു എന്ന് സുനിത വില്യംസിന് അയച്ച കത്തിൽ പ്രധാനമന്ത്രി പറയുന്നു. സുനിതാ വില്യസും ബുച്ച് വിൽമോറും ഒമ്പത് മാസത്തിലധികം ബഹിരാകാശത്ത് കുടുങ്ങി പോയിരുന്നു. നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുലർച്ചെ 3.27-ന് അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ പേടകം പതിക്കുമെന്നാണ് ഉരുദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ നാസ ആരംഭിച്ചു കഴിഞ്ഞു.സാഹചര്യങ്ങൾക്കനുസരിച്ച് ലാൻഡിംഗ് സമയത്തിൽ മാറ്റം വരാമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം 10.15 ഓടെ ഹാച്ചിംഗ് പൂർത്തിയായി.





തുടർന്ന്, ഡ്രാഗൺ പേടകവും ഐ.എസ്.എസും തമ്മിലുള്ള കവാടം അടച്ചു. അതിനുശേഷം, ഐ.എസ്.എസിൽ നിന്നുള്ള അൺഡോക്കിംഗ് പൂർത്തിയാക്കിയതോടെ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.41 ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയോടെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്രയാരംഭിച്ചു. വേഗത കുറച്ച് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. പാരാഷൂട്ടുകൾ വിടർന്ന് പേടകം സുരക്ഷിതമായ വേഗത കൈവരിച്ചുവെന്നും നാസ അറിയിച്ചു. സുനിത വില്യസും ബുച്ച് വിൽമോറും ഫെബ്രുവരിയിൽ തന്നെ ഭൂമിയിലേക്ക് മടങ്ങേണ്ടതായിരുന്നു. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർമൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിപ്പോയത്.





 ഇരുവർക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്. ലാൻഡിംഗിന് ശേഷം റിക്കവറി ടീം ഉടൻതന്നെ ബഹിരാകാശ യാത്രികരെ ഹൂസ്റ്റണിലെ നാസ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കും. അവിടെവെച്ച് അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പേശികളുടെ ബലക്കുറവ്, ശരീരത്തിലെ ദ്രാവകങ്ങളുടെ മാറ്റം, കാഴ്ചയിലുള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങൾ അറിയാനുള്ള പരിശോധനയാണ് നടത്തുമെന്ന് നാസ അറിയിച്ചു. 




നാസയുടെ തത്സമയ സംപ്രേഷണത്തിൽ യാത്രികർ ഐഎസ്എസിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുൻപ് അവസാന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പേടകത്തിന്റെ ഹാച്ചുകൾ അടച്ച് ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ഐഎസ്എസിൽ നിന്ന് സ്വയം വേർപെട്ടു. ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചിറങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. മെക്സിക്കോയിലെ കാലാവസ്ഥ അനുസരിച്ചായിരിക്കും എവിടെയാണ് ഇറങ്ങുക എന്ന് തീരുമാനിക്കുക.

Find out more: