ഉഷയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം വാൻസിൻ്റെ ഇന്ത്യ സന്ദർശനം; നാല് ദിവസം ഇന്ത്യയിൽ തുടരും! ഇന്ത്യൻ വംശജ കൂടിയായ ഭാര്യ ഉഷ ചിലുകുരി, മൂന്ന് മക്കൾ എന്നിവർക്കൊപ്പമാണ് വാൻസിൻ്റെ ഇന്ത്യ സന്ദർശനം. വാൻസും കുടുംബവും നാല് ദിവസം ഇന്ത്യയിൽ തുടരും. അതേസമയം ഡൊണൾഡ് ട്രംപ് സർക്കാർ ഇന്ത്യൻ ഇറക്കുമതികൾക്ക് 26 ശതമാനം പകരം തീരുവ ചുമത്തിയതിനിടെയാണ് ജെഡി വാൻസിൻ്റെ ഇന്ത്യ സന്ദർശനം. ഡൽഹിയിൽ വിമാനമിറങ്ങുന്ന യുസ് വൈസ് പ്രസിഡൻ്റിനെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ആദ്യ ഇന്ത്യ സന്ദർശനത്തിനായി യുസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് തിങ്കളാഴ്ച എത്തും (JD Vance and Family To India). ഏപ്രിൽ 21 തിങ്കളാഴ്ച ഡൽഹിയിൽ എത്തുന്ന ജെഡി വാൻസ് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ വാൻസ് പങ്കെടുക്കും.
കൂടിക്കാഴ്ചയിൽ, നിർദിഷ്ട ഇന്ത്യ - യുഎസ് വ്യാപാര കരാർ പുരോഗതി ഉൾപ്പെടെ ഇരു നേതാക്കളും വിലയിരുത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. വാൻസിനൊപ്പം അഞ്ച് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരാകും ഉണ്ടാകുക. 23ന് വാൻസും കുടുംബവും ആഗ്രയിൽ എത്തി ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിക്കും. ആഗ്രയിലെ ശിൽപഗ്രാമവും വാൻസ് സന്ദർശിക്കും. വൈകുന്നേരം ജയ്പുരിലേക്ക് മടങ്ങുന്ന സംഘം പിറ്റിദിവസം ജയ്പുരിൽനിന്ന് യുഎസിലേക്ക് മടങ്ങും.
ഡൽഹിയിലെ ഐടിസി മയൂര്യ ഷെറാട്ടൺ ഹോട്ടലിലാണ് വാൻസും കുടുംബവും തങ്ങുക. സന്ദർശനത്തിനിടെ, വാൻസും കുടുംബവും ഡൽഹിയിലെ സ്വാമിനാരായണ അക്ഷർധാം ക്ഷേത്രം സന്ദർശിക്കും. കൂടാതെ, പരമ്പരാഗത ഇന്ത്യൻ കരകൗശല വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റിലും സന്ദർശനം നടത്തും. തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ ജയ്പുരിലേക്ക് പോകുന്ന വാൻസും കുടുംബവും പ്രസിദ്ധമായ രാംബാഗ് കൊട്ടാരത്തിലാണ് തങ്ങുക. 22ന് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ജയ്പുരിലെ അമേർ കോട്ട ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് രാജസ്ഥാൻ ഇന്റർനാഷണൽ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ ട്രംപ് ഭരണകൂടത്തിന് കീഴിലെ ഇന്ത്യ - യുഎസ് ബന്ധം എന്ന വിഷയത്തിൽ സംസാരിക്കും.

Find out more: