ഒന്നര ലക്ഷത്തിന് പഴയ ബസുകൾ വാങ്ങി പുതുക്കി പണിയാൻ കെഎസ്ആർടിസി! ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ്റെ (ബിഎംടിസി) പഴയ ബസുകൾക്കാണ് കെഎസ്ആർടിസി പുനർജന്മം നൽകുന്നത്. ഇതുവഴി പൊതുഗതാഗത സർവീസുകളുടെ എണ്ണം കൂട്ടാനും പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഭീമൻ ചെലവ് കുറയ്ക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നു. കെഎസ്ആർടിസിയുടെ റിഫർബിഷ്മെന്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായാണ് പഴയ ബസുകൾ പുതുക്കിപ്പണിത് നിരത്തിലിറക്കുന്നത്.പഴയ ബസുകൾ വാങ്ങി പുതുക്കിപ്പണിത് നിരത്തിലിറക്കാൻ കർണാടക എസ്ആർടിസി (കെഎസ്ആർടിസി). പഴയ ബസുകൾ നവീകരിച്ചു കെഎസ്ആർടിസി നിരത്തിലിറക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1500 ഓളം ബസുകൾ കെഎസ്ആർടിസി നവീകരിച്ചിട്ടുണ്ട്. 





സരിഗെ, ബിഎംടിസി സിറ്റി ബസുകൾ എന്നിവയ്ക്ക് പുറമേ എസി കോച്ച് ബസുകളും നവീകരിച്ച് നിരത്തിലിറക്കിയിട്ടുണ്ട്. ഇതുവഴി 300 കോടിയിലധികം രൂപ കെഎസ്ആർടിസിക്ക് ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കോർപറേഷനെ തേടിയെത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.കൊവിഡിന് ശേഷം പുതിയ ബസുകൾ വാങ്ങുന്നതിൽ സാമ്പത്തികമായി വെല്ലുവിളി നേരിട്ടതോടെയാണ് പഴയ ബസുകൾ പുതുക്കിപ്പണിത് നിരത്തിലിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഒരു പഴയ ബസ് പുതുക്കിപ്പണിയുന്നതിന് ഏകദേശം 960 മണിക്കൂർ ആവശ്യമാണെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസിയുടെ റിഫർബിഷ്മെന്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായാണ് പഴയ ബസുകൾ പുതുക്കിപ്പണിത് നിരത്തിലിറക്കുന്നത്.പഴയ ബസുകൾ വാങ്ങി പുതുക്കിപ്പണിത് നിരത്തിലിറക്കാൻ കർണാടക എസ്ആർടിസി (കെഎസ്ആർടിസി). പഴയ ബസുകൾ നവീകരിച്ചു കെഎസ്ആർടിസി നിരത്തിലിറക്കുന്നത് ഇതാദ്യമല്ല. 





ഏകദേശം 120 തൊഴിലാളികൾ വിവിധ ഘട്ടങ്ങളിലായുള്ള പ്രവർത്തികളിൽ ഏർപ്പെടും.45 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസുകൾ വാങ്ങുന്നതിന് പകരം പഴയ ബസുകൾ പുതുക്കിപ്പണിയുന്നതുവഴി ചെലവ് കുറയ്ക്കാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പക്ഷം. ഡബിൾ ഡോർ ബസുകളാണ് സിറ്റി സർവീസുകൾക്ക് ഉചിതമെന്നും കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. 250 പഴയ ബസുകൾ ബിഎംടിസിയിൽനിന്ന് കെഎസ്ആർടിസി വാങ്ങി. ഓരോ ബസിനും ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് നൽകിയത്.




 15 വർഷത്തെ കാലാവധിക്ക് കുറഞ്ഞത് മൂന്നു വർഷമെങ്കിലും ശേഷിക്കുന്ന ബസുകളാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. കൂടാതെ, ബസുകൾ തിരഞ്ഞെടുക്കുന്നതിന് തുരുമ്പും മാനദണ്ഡമാക്കുന്നു. നവീകരണത്തിനായി ഓരോ ബസിനും മൂന്ന് ലക്ഷം രൂപയാണ് കെഎസ്ആർടിസി നീക്കിവെക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആർടിസി റീജിയണൽ, ഡിവിഷണൽ വർക്ക്ഷോപ്പുളിലാണ് പ്രവൃത്തി നടക്കുക.

Find out more: