പഹൽഗാം ഭീകരാക്രമണം; പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം! ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ തംഗ് മാർഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരെക്കുറിച്ച് വിവരം ലഭിച്ചതോടെ സുരക്ഷാ സേന മേഖല വളയുകയായിരുന്നു.പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രൻ്റെ ഭൗതികദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന സ‍ർക്കാർ പ്രതിനിധി ഭൗതികദേഹം ഏറ്റുവാങ്ങും. പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങൾ ഒന്നാം പേജ് കറുത്ത നിറത്തിൽ അച്ചടിച്ചു.




 പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലിയർപ്പിച്ചു. കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്നുവൈകീട്ടോടെ കേരളത്തിലെത്തിക്കും. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245.  ശ്രീനഗർ: 01942457543, 01942483651,7006058623
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഇന്ന് ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വിശ്വ ഹിന്ദ് പരിഷത്ത് , ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ, കോൺഗ്രസ്, ജമ്മു ബാർ അസോസിയേഷൻ എന്നിവരെല്ലാമാണ് ജമ്മു കശ്മീരിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്.




രണകക്ഷിയായ ജമ്മു ആൻഡ് കശ്മീർ നാഷണൽ കോൺഫറൻസ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ഡൽഹിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരും. സൗദി അറേബ്യ സന്ദർശനത്തിലായിരുന്നു പ്രധാനമന്ത്രി ആക്രമണ പശ്ചാത്തലത്തിൽ പര്യടനം വെട്ടിച്ചുരുക്കുകയായിരുന്നു. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങൾ ഒന്നാം പേജ് കറുത്ത നിറത്തിൽ അച്ചടിച്ചു. പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലിയർപ്പിച്ചു. കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്നുവൈകീട്ടോടെ കേരളത്തിലെത്തിക്കും. അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245.  ശ്രീനഗർ: 01942457543, 01942483651,7006058623
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഇന്ന് ബന്ദിന് ആഹ്വനം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വിശ്വ ഹിന്ദ് പരിഷത്ത് , ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ, കോൺഗ്രസ്, ജമ്മു ബാർ അസോസിയേഷൻ എന്നിവരെല്ലാമാണ് ജമ്മു കശ്മീരിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തത്.

Find out more: