ഭാര്യയ്ക്കും മകനുമൊപ്പം കശ്മീരിലേക്ക്; കൊല്ലപ്പെട്ടവരിൽ ടിസിഎസ് എഞ്ചിനീയറും! കഴിഞ്ഞ മാസം യുഎസിൽനിന്ന് ഇന്ത്യയിൽ എത്തിയ ബിതൻ, ഭാര്യ സോഹിണിക്കും മൂന്നു വയസ്സുകാരനായ മകൻ ഹൃദാനുമൊപ്പം വേനലവധി ആഘോഷിക്കാനായി ജമ്മു കശ്മീരിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായതും ബിതന് ജീവൻ നഷ്ടമായതും. ബൈസരൻ താഴ്‍വരയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഇന്ത്യൻ ആർമിയുടെ യൂണിഫോം ധരിച്ചെത്തിയ ഭീകരർ വിനോദസഞ്ചാരികളോട് മതം ഉൾപ്പെടെ ചോദിച്ച് നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ദ റെസിറ്റൻസ് ഫ്രണ്ട് ആണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്തത്.
സംഭവത്തിന് പിന്നാലെ ഇന്ത്യൻ ആർമി ഉൾപ്പെടെ ഉളള സുരക്ഷാ സേനകൾ പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ആക്രമണം നടത്തിയ ഭീകരരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഏക മകനെ നഷ്ടമായതിൻ്റെ വേദനയിലാണ് ബിതൻ്റെ മാതാപിതാക്കൾ. കശ്മീരിലേക്ക് തങ്ങളെയെല്ലാം കൂട്ടിക്കൊണ്ടുപോകാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്ന് ബിതൻ്റെ പിതാവ് കണ്ണീരോടെ പറഞ്ഞു. പക്ഷേ മരുമകളോടൊപ്പം പോകാൻ താൻ അവനോട് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞും അവനോട് സംസാരിച്ചിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ ബിതനുമായി സംസാരിച്ചിരുന്നുവെന്ന് കസിൻ ദേബേഷ് ചക്രബർത്തി പശ്ചിമ ബംഗാൾ മന്ത്രി അരൂപ് ബിശ്വാസിനോട് പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിതൻ്റെ കുടുംബവുമായി സംസാരിച്ചു. യുഎസിലെ ഫ്ലോറിഡയിൽ താമസിച്ചു ടിസിഎസിൽ ടെസ്റ്റ് മാനേജരായ ജോലി ചെയ്ത് വരികയായിരുന്നു ബിതൻ. കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നാണ് ബിടെക് ബിരുദം നേടിയത്. മുൻപ് വെരിസോൺ, കോഗ്നിസൻ്റ് എന്നീ കമ്പനികളിലും ബിതൻ ജോലി ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 16നാണ് ബിതനും കുടുംബവും കശ്മീരിൽ എത്തിയത്. 24ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് പഹൽഗാമിൽ എത്തിയ കുടുംബം 'മിനി സിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന ബൈസരനിലേക്ക് എത്തുകയായിരുന്നു. ഭാര്യയ്ക്കും മകനുമൊപ്പം ബൈസരനിൽ ചെലവഴിക്കുന്നതിനിടെയാണ് ഭീകരർ ബിതന് നേർക്ക് നിറയൊഴിച്ചത്. ആക്രമണത്തിൽനിന്ന് ഭാര്യ സോഹിണിയും മകനും രക്ഷപ്പെട്ടു. പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുള്ള ദ റെസിറ്റൻസ് ഫ്രണ്ട് ആണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്തത്.
സംഭവത്തിന് പിന്നാലെ ഇന്ത്യൻ ആർമി ഉൾപ്പെടെ ഉളള സുരക്ഷാ സേനകൾ പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. ആക്രമണം നടത്തിയ ഭീകരരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഏക മകനെ നഷ്ടമായതിൻ്റെ വേദനയിലാണ് ബിതൻ്റെ മാതാപിതാക്കൾ. കശ്മീരിലേക്ക് തങ്ങളെയെല്ലാം കൂട്ടിക്കൊണ്ടുപോകാൻ അവൻ ആഗ്രഹിച്ചിരുന്നുവെന്ന് ബിതൻ്റെ പിതാവ് കണ്ണീരോടെ പറഞ്ഞു. പക്ഷേ മരുമകളോടൊപ്പം പോകാൻ താൻ അവനോട് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞും അവനോട് സംസാരിച്ചിരുന്നു.
Find out more: