
കുട്ടിക്കാനം∙ ഇടുക്കി കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ 3 പേർ മരിച്ചു. മധുര സ്വദേശി ഭൂമിനാഥനെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിൽ നിന്നു തേങ്ങ കയറ്റിയ ശേഷം കോട്ടയത്തേക്കു വരികയായിരുന്നു ലോറി. ഇന്നു പുലർച്ചെയാണു അപകടം ഉണ്ടായത്. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ലോഡ് കൂടുതലായതാണ് നിയന്ത്രണം നഷ്മാകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.