
കുടുംബശ്രീ ജില്ലാ മിഷന്റേയും, കല്ലറ സി.ഡി എസി ന്റേയും ആഭിമുഖ്യത്തിൽ കല്ലറ ബസ് സ്റ്റാൻഡിൽ ആരംഭിച്ച ഓണ വിപണനമേള , ശനിയാഴ്ച രാവിലെ 10 മണിക്ക് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ഓണത്തോടനുബന്ധിച്ചുള്ള വിവിധയിനം ഉത്പനങ്ങൾ, നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, പച്ചക്കറികൾ എന്നിവയാണ് മേളയിൽ വിപണനയ്ക്കായി ഉൾപ്പെടുത്തിരിക്കുന്നതത്. എല്ലാ വർഷങ്ങളും പോലെ ഇത്തവണയും മേള സജീവമായി നടക്കുന്നു. മേള സെപ്തംബർ 7, 8, 9 തിയതികളിലായിട്ടാണ് നടക്കുന്നത്.