
ഇടുക്കി ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്.
ഉപ്പുതറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന്ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് 14 വയസ്സുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി