ഇൻർപോൾ തേടുന്ന നിത്യാനന്ദയുടെ അനുയായി വജ്രവേലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  നിത്യാനന്ദയുടെ വിശ്വസ്തനായിരുന്നു വജ്രവേലു. പുതുച്ചേരി കുരുവിനാദത്തിന് സമീപമാണ് നിത്യാനന്ദയുടെ വിശ്വസ്തൻ വജ്രവേലുവിനെ കാറിനുള്ളിൽ നഗ്‌നനാക്കപ്പെട്ടാണ് കണ്ടെത്തിയത്. ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തിയതണെന്നാണ് പ്രാഥമിക നിഗമനം.

 

   

   കൂടാതെ ഇയാൾ കൊല്ലപ്പെട്ട നിലയിലുള്ള കാറിൽ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. അക്രമിച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം പണവുമായി കടന്നുവെന്നാണ് സൂചനകൾ. വജ്രവേലു കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം രാത്രി കാറിൽ മടങ്ങുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യ വജ്രവേലു രാത്രി ഏറെ വൈകിയിട്ടും എത്താത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകുന്നത്. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തുന്നതും കാറിൽ പരിശോധിച്ചപ്പോൾ ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതും.

 

 

 

    നഗ്നനാക്കപ്പെട്ട നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വജ്രവേലു  ബേക്കറികളും റിയൽ എസ്റ്റേറ്റ് ബിസിനസുകളുമുള്ള ആൾ കൂടിയാണ്. എന്നാൽ ഇയാളെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. എന്നാൽ നിത്യാനന്ദ എവിടെയാണ് എന്ന കാര്യത്തിൽ ആർക്കും യാതൊരു സൂചനകളും ഇല്ല. കർണാടക സർക്കാരിനോട്  നിത്യാനന്ദയെ കുറിച്ച് അന്വേഷിച്ചപ്പോൾഎവിടെയാണെന്ന് അറിയില്ലെന്നാണ് അവർ വ്യക്തമാക്കിയിരുന്നത്. ഒളിവിൽ കഴിയുന്ന വിവാദ സന്യാസിയായ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിനു ഹൈക്കോടതിയുടെ നിർദ്ദേശം.  

 

 

   2010ലെ മാനഭംഗക്കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിത്യാനന്ദയുടെ  മുൻ ശിഷ്യൻ ലെനിൻ കറുപ്പനാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നിത്യാനന്ദ എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ കേസിൽ 2 തവണ അറസ്റ്റിലായെങ്കിലും ജാമ്യം നേടിയിരുന്നു. നിത്യാനന്ദക്കെതിരെ ഗുജറാത്തിൽ  രജിസ്റ്റർ ചെയ്ത കേസ് അതായത് പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

 

   കൂടാതെ നിത്യാനന്ദയുടെ പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഓരോ ദിവസം കഴിയും തോറും നിത്യാനന്ദയുമായി ബന്ധപ്പെട്ടും നിത്യാനന്ദക്കെതിരെയും നിരവധി ആരോപണങ്ങളാണ് നിറയുന്നത്. ഇതിന് മുൻപ്   കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാർ എന്ന യുവാവും രംഗത്തുവന്നിരുന്നു. നിത്യാനന്ദ കൊടും കുറ്റവാളിയാണെന്നും 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം താൻ ഉണ്ടായിരുന്നുവെന്നും ആശ്രമത്തിന്റെ മറവിൽ നടന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നുമാണ് വിജയകുമാർ മനസ് തുറന്നു വെളിപ്പെടുത്തിയത്.

 

   

  അന്വേഷണ ഉദ്യോഗസ്ഥർ ആശ്രമത്തിൽ ശരിയായ രീതിയിൽ തിരച്ചിൽ നടത്തിയാൽ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാർ പറങ്കിചിരുന്നു. രാജ്യം വിട്ടുപോയി എന്ന അവകാശപ്പെടുന്ന ഇയാൾ ഫേസ്‌ബുക്ക്, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്.  ചുരുങ്ങിയ സമയം കൊണ്ട് സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന നിത്യാനന്ദയുടെ സംസാരങ്ങളിൽ വിശ്വസിച്ചാണ് ആശ്രമത്തിൽ ചേർന്നത് എന്നും ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പ്രത്യേക കഴിവുള്ള ആളാണ് നിത്യാനന്ദ എന്നും തുറന്നു പറഞ്ഞ വിജയകുമാർ നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ് എന്നും കൂട്ടിച്ചേർത്തിരുന്നു.

 

 

     ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. നിത്യാനന്ദയുടേത് തന്ത്രപരമായ മാർക്കറ്റിങ് രീതിയാണെന്നും വിദ്യാഭ്യാസമുള്ള സുന്ദരികളായ പെൺകുട്ടികളെ മുൻനിർത്തിയാണ് നിത്യാനന്ദയുടെ ആശ്രമ ബിസിനസ് മുന്നോട്ടു പോവുന്നത് എന്നും വിജയ് വ്യക്തമാക്കിയിരുന്നു. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർത്തുമ്പോൾ ഇതുകണ്ട ആശ്രമത്തിലെത്തുന്നവരിലൂടെയാണ്  ആശ്രമ ബിസിനസ് മുന്നോട്ടു പോവുന്നത് എന്നും  കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം വരുന്നവരും അവിടെയുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടുന്നു.

 

 

 

   ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിച്ച ശേഷം ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും  സ്വത്തുക്കളും പിടിച്ചെടുക്കുന്നതിലൂടെ വൻ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയ വിജയ് നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാൻ താനുമുണ്ടായിരുന്നുവെന്നും പറയുന്നു. .

 

 

 

    മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിൽ മൂവായിരത്തോളം അംഗങ്ങൾ ഉണ്ടെന്നും  ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്നും കുട്ടികൾ പോലും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നും വിജയ് വ്യക്തമാക്കിയിരുന്നു.  

 

 

 

    കേട്ടാലറയ്ക്കുന്ന തരത്തിൽ അശ്ലീലമായി സംസാരിക്കുന്ന നിത്യാനന്ദ പുരുഷന്മാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട് എന്നും ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ തന്നെ മുറിയിൽ പൂട്ടിയിട്ട് മർദിചത്തോടെ 2018ലാണ് താൻ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാർ പറഞ്ഞു.

Find out more: