
ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോലി. ചൊവ്വാഴ്ച്ച പുറത്തുവന്ന റാങ്കിങ്ങിലാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 922 പോയിന്റാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടിലുള്ളത്.
രണ്ടാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ആണ്. കോലിയേക്കാള്‍ ഒമ്പത് പോയിന്റ് കുറവാണ് വില്ല്യംസണ്. 881 പോയിന്റുള്ള ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്.
ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറാണ് മുന്നില്‍. ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സന്‍ രണ്ടാം റാങ്കിലുണ്ട്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് രണ്ടു മുതല്‍ അഞ്ചു വരെ ഉള്ള മറ്റു റാങ്കിങ്.