ഐ.എസ്.എസ്. എഫ് റൈഫിള്‍ പിസ്റ്റള്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സമഗ്രാധിപത്യം. മൊത്തം അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഒന്‍പത് മെഡലുമായാണ് ഇന്ത്യ വിജയികളായത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവും അടക്കം ഏഴ് മെഡല്‍ മാത്രമാണുള്ളത്. ഈ സ്വർണ നേട്ടത്തോടെ ഈ വര്‍ഷം നടന്ന എല്ലാ ഐഎസ്എസ്എഫ് റൈഫിള്‍, പിസ്റ്റര്‍ ലോകകപ്പുകളിലും മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യയ്ക്കായി.
ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരയിനമായ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് വിഭാഗത്തില്‍ മനു ഭക്കര്‍-സൗരഭ് ചൗധരിയാണ് അഞ്ചാം സഖ്യം സ്വര്‍ണം സ്വന്തമാക്കിയത്. പതിനഞ്ച് പോയിന്റോടെ ഇന്ത്യയുടെ രണ്ടാം ടീമായ യശ്വനി സിങ് ദേശ്വാള്‍-അഭിഷേക് വര്‍മ സഖ്യം വെള്ളി നേടി. യോഗ്യതാ റൗണ്ടില്‍ 400ല്‍ 394 പോയിന്റാണ് മനുവും സൗരഭും നേടിയത്. പത്ത് ഷോട്ടുകളുള്ള ഫൈനലില്‍ ഇരുവരും 100 പോയിന്റ് വീതവും വെടിവെച്ചിട്ടത്. മൊത്തം 386 പോയിന്റാണ് വെള്ളി നേടിയ യശസ്വിനിക്കും അഭിഷേകിനും നേടാനായത്.
നേരത്തെ മിക്‌സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അപൂര്‍വ ചന്ദേലിയും ദീപക് കുമാറും ചേര്‍ന്ന് സ്വര്‍ണം നേടിയിരുന്നു. ഈയിനത്തില്‍ ഇന്ത്യയുടെ രണ്ടാം ടീമിലെ അഞ്ജും മുദ്ഗില്‍-ദിവ്യാംശ് സിങ് പന്‍വാര്‍ സഖ്യം വെങ്കലം നേടി. ഷൂട്ടിങ്ങിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വലിയ നേട്ടം കൈവരിക്കുന്നത്.