വിയറ്റ്‌നാം ഓപ്പണ്‍ ബി ഡബ്ല്യു എഫ് ടൂര്‍ സൂപ്പര്‍ 100 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ ഫൈനലില്‍. പുരുഷവിഭാഗം സിംഗിള്‍സിലാണ് സൗരഭിന്റെ വിജയം. ജപ്പാന്‍ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കാണ് സൗരഭിന്റെ ഈ  ജയം.

ആദ്യ ഗെയ്മില്‍ ശക്തമായ മത്സരമായിരുന്നു. ഒടുവില്‍ 22=20 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയ്മില്‍ ജപ്പാന്‍ താരം പൊരുതാതെ കീഴടങ്ങി. 21=15 ന് ഗെയിം സ്വന്തമാക്കി. 51 മിനിറ്റാണ് മത്സരം നീണ്ട് നിന്നത്.ഫൈനലില്‍ ചൈനയുടെ ലോക 68 ആം  നമ്പര്‍ താരം സുന്‍ ഫീ സിയാങ് ആണ് സൗരഭിന്റെ എതിരാളി. നിലവില്‍ ദേശീയ ചാമ്പ്യനാണ് സൗരഭ്.

Find out more: