ഇന്ത്യയുടെ പി കശ്യപ് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്‍മാര്‍ക്കിന്റെ യാന്‍ ജോര്‍ഗന്‍സെനെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് കശ്യപ് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കേര്‍ 24-22, 21-8.
നേരത്തെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധു, സൈന നെഹവാള്‍, സായ് പ്രണീത് എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാൽ അതിനിടെയാണ് ഇന്ത്യക്ക് പ്രതീക്ഷയായി കശ്യപിന്റെ ജയം.രണ്ട് സെറ്റ് പോരാട്ടത്തിന് ശേഷമായിരുന്നു എതിരാളിയെ തോല്‍പ്പിച്ചത്.