അണ്ടര്‍-18 സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്‌. ബംഗ്ലാദേശിനെ 2-1 നാണ്‌ ഇന്ത്യ തോല്‍പ്പിച്ചത്‌. ഇഞ്ചുറി ടൈമില്‍ രവി ബഹാദൂര്‍ റാണയാണ്‌ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
അണ്ടര്‍-18 സാഫ്‌ കപ്പില്‍ ഇന്ത്യയുടെ കന്നിക്കിരീടമാണിത്‌. കാഠ്‌മണ്ഡുവില്‍ നടന്ന ഫൈനലില്‍ രണ്ടാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. തൊയ്‌ബ സിങ്ങ്‌ മറിച്ചു നല്‍കിയ പന്ത്‌ ഗുര്‍കീരത്‌ സിങ്‌ വിക്രം പ്രതാപിനു നീട്ടി നല്‍കി. വലങ്കാലന്‍ ഷോട്ടിലൂടെ വിക്രം വല ചലിപ്പിച്ചു. 22-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കൈയാങ്കളി നടത്തിയ ഇന്ത്യയുടെ ഗുര്‍കീരതിനും ബംഗ്ലാദേശിന്റെ മുഹമ്മദ്‌ ഫഹീമിനും ചുവപ്പ്‌ കാര്‍ഡ്‌ കിട്ടി. 38-ാം മിനിറ്റില്‍ ബംഗ്ലാദേശ്‌ സമനില പിടിച്ചു. കോര്‍ണര്‍ കിക്കില്‍നിന്ന്‌ യെസീനായിരുന്നു ലക്ഷ്യം കണ്ടത്‌.

Find out more: