
കറാച്ചി: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് വിരാട് കോലിയെന്ന് അക്തര്‍ പറഞ്ഞു.
ക്രിക്കറ്റില്‍ ഇന്ന് മഹാന്‍മാരായ നായകന്‍മാരില്ല. കെയ്ന്‍ വില്യംസണെയും വിരാട് കോലിയെയും മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം ശരാശരി നിലവാരം മാത്രമുള്ള ക്യാപ്റ്റന്‍മാരാണ്. മറ്റുള്ളവരില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്നത് അയാള്‍ നിര്‍ഭയനായ നായകനാണെന്നതാണ്. സ്വന്തം താല്‍പര്യത്തിനെക്കാളുപരി രാജ്യത്തിന്റെ താല്‍പര്യം മുന്നില്‍ കാണുന്ന നായകനാണ് കോലി. അതുകൊണ്ടുതന്നെ നിലവില്‍ ഏറ്റവും മികച്ച ക്യാപ്റ്റനാരാണെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല.
ലോകകപ്പിനുശേഷം കോലി മികച്ച ക്യാപ്റ്റനാവുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്ന നായകനാണ് കോലി. ബാറ്റിംഗ് ഓര്‍ഡറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോലിക്കായതും അതുകതൊണ്ടാണെന്നും അക്തര്‍ പറഞ്ഞു.