വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇന്ന്‌ ഇന്ത്യ–-ബംഗ്ലാദേശ്‌ ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കം. കളിയെ വിഷവായു ബാധിക്കില്ലെന്നാണ്‌ ബിസിസിഐ നൽകുന്ന വിശദീകരണം. കളിക്കാർക്കും എതിർപ്പില്ല. ട്വന്റി–-20 ലോകകപ്പിനുള്ള ഒരുക്കമാണ്‌ ഇന്ത്യക്ക്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി വിശ്രമത്തിലാണ്‌. രോഹിത്‌ ശർമയാണ്‌ ക്യാപ്‌റ്റൻ. രോഹിതിനുകീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ ഇറങ്ങുന്നു. മലയാളിതാരം സഞ്‌ജു സാംസണിലേക്കാണ്‌ ഏവർക്കും പ്രതീക്ഷ. സഞ്‌ജുവിന്‌ ഇടംകിട്ടുമോഎന്ന്‌ ഉറപ്പായിട്ടില്ല. ബാറ്റ്‌സ്‌മാനായാണ്‌ സഞ്‌ജുവിനെ ഉൾപ്പെടുത്തിയതെന്ന്‌ മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദ്‌ വ്യക്തമാക്കിയിരുന്നു.

Find out more: