63-ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനലാപ്പിലെ കുതിപ്പിലേക്കെത്തി. മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്ക് കൗമാരതാരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. സിന്തറ്റിക് ട്രാക്ക് ശുചീകരണപ്രവൃത്തികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും. പുതുതായൊരുക്കുന്ന താത്കാലിക ഗാലറികളുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ് ഘട്ടത്തിലാണ്. മത്സരങ്ങള്‍ക്കാവശ്യമായ കായികോപകരണങ്ങള്‍ ബുധനാഴ്ച രാത്രിയോടെ മാങ്ങാട്ടുപറമ്പിലെത്തി. ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്ട്രോണിക് ഉപകരണം, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം തുടങ്ങിയവയും എത്തിക്കാനുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേളയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത് എന്നും അധികൃതർ പറഞ്ഞു.