മൂന്നാം ട്വൻറി20യിലും വിജയമാവർത്തിച്ച ഇന്ത്യൻ വനിതകൾ വെസ്​റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഏഴുവിക്കറ്റ്​ ജയം സ്വന്തമാക്കിയാണ്​ ഇന്ത്യ പരമ്പരയിൽ 3-0ത്തി​ന്​ മുന്നിലെത്തിയിരിക്കുന്നത്. 
ആദ്യം ബാറ്റുചെയ്ത​ ആതിഥേയരെ ഇന്ത്യ 20 ഓവറിൽ ഒമ്പതിന്​ 59 എന്ന നിലയിൽ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ജെമീമ റോഡ്രിഗസി​​െൻറ (40 നോട്ടൗട്ട്​) മികവിൽ മൂന്ന്​ വിക്കറ്റ്​ മാ​​ത്രം നഷ്​ടപ്പെടുത്തി 20 പന്തുകൾ ശേഷിക്കേ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി സ്​പിന്നർമാരായ രാധ യാദവും ദീപ്​തി ശർമയും രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി.   

Find out more: