ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

 

 

 

 

ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം

 

. ബാഴ്‌സയുടെ ജേഴ്‌സിയിലെ 700-ാം മത്സരത്തില്‍ ലയണല്‍ മെസ്സി സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഡോര്‍ട്ട്മുണ്ടിന്റെ മൈതാനത്തു നടന്ന ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.

 

 

 

 

മെസ്സിക്കൊപ്പം സുവാരസും ഗ്രീസ്മാനും സ്‌കോര്‍ ചെയ്തു. മത്സരം തുടങ്ങി 26-ാം മിനിറ്റില്‍ തന്നെ ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റു. പരിക്കേറ്റ ഓസുമാനെ ഡെംബലെയ്ക്ക് പിന്മാറേണ്ടി വന്നു. ഇതോടെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ഗ്രീസ്മാന്‍ കളത്തിലെത്തി.

 

 

29-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ലൂയി സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒരു ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ 33-ാം മിനിറ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി.

 

 

 

 

 

 

സുവാരസിനൊപ്പമുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ആദ്യ പകുതി ബാഴ്‌സയുടെ ലീഡില്‍ അവസാനിച്ചു.

ബാഴ്‌സയ്ക്കായുള്ള 700-ാം മത്സരത്തില്‍ നിറഞ്ഞുകളിച്ച മെസ്സി തന്നെയാണ് ഗ്രീസ്മാന്റെ ഗോളിനും വഴിയൊരുക്കിയത്.

 

 

 

ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി നല്‍കിയ പാസ് ഗ്രീസ്മാന്‍ വലയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഡില്‍ ഈ സീസണില്‍ ഫ്രഞ്ച് താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. 

 

 

 

77-ാം മിനിറ്റില്‍ ബ്രാന്‍ഡ്റ്റിന്റെ പാസില്‍ നിന്ന് ജാഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്‌സലോണ നേടുന്ന 149-ാം വിജയമാണിത്. ഇന്റര്‍ മിലാനെതിരെയാണ് ബാഴ്‌സയുടെ അവസാന ഗ്രൂപ്പ് മത്സരം നടക്കുക. 

Find out more: