ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പണി അഹമ്മദാബാദില്‍ പൂര്‍ത്തിയാകുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ a, ഏകദേശ കണക്കുകൂട്ടല്‍.

 

 

 

 

 

 

 

63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് ഏകദേശം 700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയമാണ് അഹമ്മദാബാദില്‍ ഉയരുന്നത്.

 

 

 

 

 

 

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ബഹുമതി ഓസ്‌ട്രേലിയയിലെ മെല്‍ബണിന് നഷ്ടമാകും.മെല്‍ബണില്‍ 90,000 കാണികള്‍ക്കാണ് മത്സരം കാണാനാകുക.

 

 

 

വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏഷ്യ x1 – വേള്‍ഡ് x1 മത്സരം ഈ സ്റ്റേഡിയത്തില്‍ നടത്താനാണ് സാധ്യത. ഐസിസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. 

 

Find out more: