ഒന്നാം ഏകദിനത്തില്‍ വെസ്‌റ്റ് ഇന്‍ഡീസിന്‌ 8 വിക്കറ്റ്‌ വിജയം

 ഇന്ത്യ ഉയര്‍ത്തിയ 288 വിജയലക്ഷ്യം പിന്തുടര്‍ന്ന്‌ വെസ്‌റ്റിന്‍ഡീസ്‌ 13 പന്ത്‌ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. . ഷിംറോണ്‍ ഹെറ്റ്‌മയര്‍ 139 റണ്ണും ഷായ്‌ ഹോപ്പ്‌ 102 റണ്ണുമെടുത്തു.

 

 

 

 

 


ട്വന്റി20 പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ ചെപ്പോക്കില്‍ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം പിഴയ്‌ക്കുകയായിരുന്നു. 100 കടക്കും മുമ്പേ ഓപ്പണര്‍മാരെയും നായകനേയും നഷ്‌ടമായിടത്തു നിന്ന്‌ മധ്യനിരയാണ്‌ വിന്‍ഡീസിനെതിരെ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌.

 

 

 

 

 

ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന്‌ 289 റണ്‍സ്‌ വിജയലക്ഷ്യം. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 288 റണ്‍സെടുത്തു. ശ്രേയസ്‌ അയ്യരുടെയും, ഋഷഭ്‌ പന്തിന്റെയും അര്‍ധ സെഞ്ചുറി പ്രകടനമാണ്‌ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന്‌ തിരിച്ചു എത്തിച്ചത്. 

 

 

 

 

എന്നാൽ അര്‍ധ സെഞ്ചുറിയുമായി അയ്യറും പന്തും നാലാം വിക്കറ്റില്‍ കൂട്ടു ചേര്‍ന്നപ്പോഴാണ്‌ ചെപ്പോക്കില്‍ ഇന്ത്യയ്‌ക്ക് ശ്വാസം വീണത്‌. ശ്രേയസ്‌ അയ്യര്‍ ( 88 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 70 റണ്‍സ്‌), ഋഷഭ്‌ പന്ത്‌( 69 പന്തില്‍ ഏഴ്‌ ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 71 റണ്‍സ്‌) ഇരുവരുടെയും 'സെഞ്ചുറി' കൂട്ടുകെട്ടാണ്‌ ഇന്ത്യയെ കരകയറ്റിയത്‌.

 

 

 

ഏകദിന കരിയറിലെ അഞ്ചാം അര്‍ധ സെഞ്ചുറി ശ്രേയസ്‌ അയ്യര്‍ കുറിച്ചപ്പോള്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ്‌ ഋഷഭ്‌ പന്ത്‌ നേടിയത്‌. 36-ാം ഓവറില്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ പൊള്ളാര്‍ഡിന്റെ കൈകളില്‍ അയ്യറെ എത്തിച്ചാണ്‌ നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. അധികം താമസിയാതെ കീറോണ്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ ഋഷഭ്‌ പന്തും മടങ്ങി.

 

 

 

 

 

 

 

തുടര്‍ന്ന്‌ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച്‌ കേദാര്‍ ജാദവ്‌ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ്‌ ഉയര്‍ത്തി. 35 പന്തില്‍ മൂന്ന്‌ ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 40 റണ്‍സാണ്‌ കേദാര്‍ ജാദവ്‌ നേടിയത്‌. 

Find out more: