വിരാട് കോഹ്‌ലിയെക്കാള്‍ മികച്ചവരായി മാറാന്‍ കഴിവുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക്ക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്.

 

 

 

 

 

 

 

പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണ ഇല്ലാത്തതാണ് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് താരങ്ങളുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതെന്നും മുന്‍ താരം റസാഖ് അഭിപ്രായപ്പെട്ടു. 

 

 

 

 

 

വിരാട് കോഹ്‌ലിയെക്കാള്‍ മികച്ച താരങ്ങളായി വളരാന്‍ കഴിയുന്നവര്‍ പാക്കിസ്ഥാനിലുണ്ടെന്നത് വ്യക്തമാണ്.

 

 

 

 

 

എന്നാല്‍ ഇവിടുത്തെ ക്രിക്കറ്റ് സംവിധാനത്തിന്റെ പിടിപ്പുകേടുകൊണ്ട് അവര്‍ അവഗണിക്കപ്പെടുകയാണ്. കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ബിസിസിഐയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. സ്വതസിദ്ധമായ പ്രതിഭ കൂടിയുള്ളതിനാല്‍ ബോര്‍ഡിന്റെ വിശ്വാസത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് സത്യമെന്നും റസാഖ് വക്തമാക്കി. 

 

 

 

 

 

 

 

 

 

 

 

 

നേരത്തെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ശിശു എന്ന് വിളിച്ച് റസാഖ് വിവാദമുയര്‍ത്തിയിരുന്നു. ക്രിക്കറ്റ് കളത്തില്‍ സജീവമായിരുന്ന സമയത്ത് ലോകോത്തര ബൗളര്‍മാരെയാണ് നേരിട്ടിരുന്നതെന്നും, ആ സ്ഥിതിക്ക് ബുമ്രയുടെ ഒക്കെ പന്തുകള്‍ ഒരു വെല്ലുവിളി പോലുമല്ല എന്നുമായിരുന്നു റസാഖിന്റെ വാദം. ക്രിക്കറ്റിന്റെ നിലവാരം തീരെ മോശമായി എന്നും റസാഖ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

Find out more: