
കൂടുവിട്ട് കൂടുമാറാന്‍ ആരൊക്കെ കാത്തിരിക്കുന്നുവെന്നതാണ് ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബാഴ്ലോണ വിട്ട് പിഎസ്ജിയിലെത്തിയ നെയ്മര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ തിരിച്ചുപോക്കിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ആ ട്രാന്‍സ്ഫറിനുള്ള സാധ്യതകള്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫറിനുള്ള സാധ്യതകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
താരങ്ങളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചേറെ നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്ന പേര് ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്‍റേത് തന്നെയായിരുന്നു. സ്പാനിഷ് ലാലിഗയിലെ മെസി- റൊണാൾഡോ പോരിന് ഇതോടെ അറുതിയാകുകയും ചെയ്തിരുന്നു. എന്നാല്‍ യുവന്‍റസിലെത്തി രണ്ട് വര്‍ഷം ആകുന്നതോടെ താരം ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് ഉയരുന്ന അഭ്യൂഹങ്ങള്‍. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ നിന്നും ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ച് കൊണ്ടാണ് 2018ല്‍ ക്ലബ്ബിന്‍റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്‍റസിലേക്ക് ചേക്കേറിയത്.
റയല്‍ മാഡ്രിഡിന് സംഭവിച്ച ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമായാണ് റൊണാൾഡോയുടെ ട്രാന്‍സ്ഫര്‍ വിലയിരുത്തപ്പെട്ടത്. ഫുട്ബോളില്‍ നിലവില്‍ ഏറ്റവും ആസ്തിയുള്ള ക്ലബ്ബുകളില്‍ നിന്നുള്ള രണ്ട് ഓഫറുകളാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത് എന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. ഫുട്ബോള്‍ ലോകത്ത് തന്നെ കിരീടം വെക്കാത്ത രാജാവായി നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം യുവന്‍റസിന് വലിയ തുണയായി.
മിന്നുന്ന പ്രകടനം തന്നെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എയില്‍ യുവന്‍റസിനായി കാഴ്ച വെച്ചത്. എന്നാല്‍ നിലവില്‍ ക്ലബ്ബ് വിടാനാണ് താരം ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ റയലില്‍ നിന്ന് യുവന്‍റസില്‍ എത്തിയതിന് പിന്നാലെ യുവന്‍റസിന് നല്ല കാലമായിരുന്നു.
ലോക ഫുട്ബോളില്‍ ഏറ്റവും ആസ്തിയുള്ളതും പ്രൗഢിയുള്ളതുമായി ക്ലബ്ബാണ് നിലവില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്‍റെ നെടുനായകത്വത്തില്‍ കളിക്കുന്ന പിഎസ്ജി. നിലവിലെ സാഹചര്യത്തില്‍ മുന്നേറ്റനിരയില്‍ കിലിയന്‍ എമ്പപ്പെയ്ക്ക് ഒപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടി എത്തിക്കാനുള്ള ശ്രമമാണ് പിഎസ്ജിയുടേത്.
ഈ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചാല്‍ അത് പിഎസ്ജിയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ പിഎസ്ജിയുടെ മുന്നേറ്റനിരയിലെ ശക്തമായ സാന്നിധ്യമാണ് നെയ്മര്‍. എന്നാല്‍ അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏതു വിധേയനയും സ്പാനിഷ് വമ്പന്മാരായ തന്‍റെ പഴയ ക്ലബ്ബ് ബാഴ്സലോണ എഫ്സിയിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമങ്ങളാണ് നെയ്മര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കുറി ബാഴ്സലോണ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് താരം തീരുമാനിച്ചുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
അങ്ങനെയെങ്കില്‍ നെയ്മറിന്‍റെ അഭാവത്തിന്‍ മുന്നേറ്റനിരയില്‍ കൂടുതല്‍ കരുത്തനായ ഒരു താരത്തെ എത്തിക്കാന്‍ തന്നെയാകും പിഎസ്ജി കണക്കുകൂട്ടുന്നത്. ആ കണക്ക് കൂട്ടലുകളുകളാണ് റൊണാള്‍ഡോയില്‍ എത്തിനില്‍ക്കുന്നത്. നിലവില്‍ പ്രീമിയര്‍ വലിയ തിരിച്ചടി നേരിടുന്ന ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഇത് മറികടക്കാന്‍ മികച്ച താരങ്ങളെ തന്നെ ടീമിനൊപ്പം ചേര്‍ക്കാനാണ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ആറ് വര്‍ഷത്തോളം റൊണാള്‍ഡോ കളിച്ചിട്ടുള്ള യുണൈറ്റഡ് താരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത് എന്നാണ് സൂചന.