വിമർശനങ്ങൾ ബാറ്റ് കൊണ്ട് നേരിട്ട ക്രിക്കറ്റ് ദൈവമാണ് സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തെ ഒരു ചെറിയ കുട്ടിയോട് ചോദിച്ചാൽ പോലും പറഞ്ഞു തരും സച്ചിൻ ആരാണെന്ന്. ക്രിക്കറ്റ് എന്ന വിനോദത്തെ ഓരോ ഇന്ത്യക്കാരനും ഇത്രമേൽ നെഞ്ചിലേറ്റാനുള്ള കാരണം ഒരുപക്ഷേ സച്ചിൻ ആയിരിക്കും. അതുകൊണ്ട് തന്നെയാണ് ലോകം അദ്ദേഹത്തെ ക്രിക്കറ്റിൻ്റെ "ദൈവം" എന്ന് വിളിക്കുന്നത്.

 

  ഈ നൂറ്റാണ്ടിൻ്റെ തന്നെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കുന്ന സച്ചിൻ തെണ്ടുൽക്കറിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഓരോ ഇന്ത്യക്കാരനും പഠിക്കേണ്ട അഞ്ച് ജീവിത പാഠങ്ങൾ ഇവയെല്ലാമാണ്. ക്രിക്കറ്റ് ലോകത്തെ ദൈവം എന്ന് ലോകം വാഴ്ത്തിപ്പാടുന്ന സച്ചിൻ ടെൻഡുൽക്കറുടെ ജന്മദിനമാണ് ഇന്ന്.

 

  ക്രിക്കറ്റ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏറ്റവുമാദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സച്ചിൻ്റെ മുഖമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലുമായി ഏറ്റവുമധികം റൺസ് നേടിയ താരം, ഏറ്റവും കൂടുതൽ മാച്ചുകൾ കളിച്ച താരം, ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡ് വാങ്ങിയ താരം, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളാണ് സച്ചിനെന്ന മഹാപ്രതിഭയ്ക്ക് മാത്രം സ്വന്തമായുള്ളത്.

 

  പലപ്പോഴും തൻ്റെ മുന്നിൽ നിൽക്കുന്ന അതി സമർത്ഥരായ യുവ എതിരാളികളെ മുഴുവൻ അദ്ദേഹം മറികടന്നിട്ടുണ്ട്. പല കളികൾക്കിടയിലും സച്ചിന് പരിക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പുറം, കൈത്തണ്ട എന്നീ ഭാഗങ്ങളിൽ എത്രയോ തവണ സാരമായി പരിക്കേറ്റപ്പോൾ പോലും അസാധ്യമായ രീതിയിൽ അദ്ദേഹം തിരിച്ചുവരവ് നടത്തുകയും മുൻപത്തെതിനേക്കാൾ കൂടുതൽ ശക്തനായി മാറുകയും ചെയ്തിട്ടുണ്ട്.

 

  മുൻപോട്ടുള്ള യാത്രയിൽ കാലിടറി വീണപ്പോൾ പോലും ക്ഷീണിതനാകാതെ വീണ്ടും കുതിച്ചു കയറാനും ലക്ഷ്യങ്ങൾക്കു വേണ്ടി പോരാടാനുമുള്ള മനസ്സാണ് ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ സച്ചിനെ വേറിട്ടു നിർത്തുന്നത്.

 

  നിങ്ങൾ യാത്ര ചെയ്യേണ്ട പാതകൾ എളുപ്പമുള്ളതാണെങ്കിൽ, അല്ലെങ്കിൽ ഏതൊരാൾക്കും എളുപ്പത്തിൽ കടന്നു പോകാൻ കഴിയുന്നതാണെങ്കിൽ, അവ ഒരിക്കലും നമ്മുടെ ജീവിതത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നതായിരിക്കില്ല.

 

  
ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ സച്ചിനെ വേറിട്ടു നിർത്തുന്നത്. ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി സച്ചിനെ കണക്കാക്കുന്നതിന് ഈയൊരു കാരണം കൊണ്ടുതന്നെയാണ്. പല കളികൾക്കിടയിലും സച്ചിന് പരിക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

 

  പുറം, കൈത്തണ്ട എന്നീ ഭാഗങ്ങളിൽ എത്രയോ തവണ സാരമായി പരിക്കേറ്റപ്പോൾ പോലും അസാധ്യമായ രീതിയിൽ അദ്ദേഹം തിരിച്ചുവരവ് നടത്തുകയും മുൻപത്തെതിനേക്കാൾ കൂടുതൽ ശക്തനായി മാറുകയും ചെയ്തിട്ടുണ്ട്. 

Find out more: