യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ക്ക്‌ അന്തിമ തീരുമാനമെടുക്കാന്‍ മേയ്‌ 25 വരെ സമയം നല്‍കി യുവേഫ. കോവിഡ്‌ -19 വൈറസ്‌ ബാധ മൂലം ഫുട്‌ബോള്‍ ലീഗുകള്‍ അനിശ്‌ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണ്‌.

 

എന്നാൽ ലീഗ്‌ സീസണ്‍ റദ്ദാക്കുകയോ നീട്ടിവയ്‌ക്കുകയോ ആണു രാജ്യങ്ങള്‍ക്കു മുന്നിലുള്ള രണ്ടു വഴികള്‍.
മുടങ്ങിക്കിടക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌, യൂറോപ്പ ലീഗ്‌ സീസണുകള്‍ ജൂലൈയില്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണു യുവേഫ.

 

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ജൂണ്‍ എട്ടിനു പുനരാരംഭിക്കാന്‍ തീരുമാനമായെന്നാണു സൂചന. വെള്ളിയാഴ്‌ച നടക്കുന്ന ക്ലബ്‌ അധികൃതരുടെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കും. 

 

 

ലീഗ്‌ സീസണുകള്‍ ഫിനിഷ്‌       ചെയ്യാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടാന്‍ 55 അംഗരാജ്യങ്ങളിലെ അസോസിയേഷനുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ യുവേഫ അഭിപ്രായപ്പെട്ടിരുന്നു.

മാര്‍ച്ച്‌ മധ്യത്തിലാണു പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്‌. ബ്രിട്ടനിലെ കായിക സെക്രട്ടറി ഒലിവര്‍ ഡൗവനുമായി ചേര്‍ന്നാണു പ്രീമിയര്‍ ലീഗ്‌ സംഘാടക സമിതി ചര്‍ച്ച നടത്തുന്നത്‌.

 

ജൂണ്‍ എട്ടിനു തുടങ്ങി ജൂലൈയില്‍ പൂര്‍ത്തിയാക്കുന്ന വിധത്തില്‍ മത്സരങ്ങള്‍ പുനക്രമീകരിക്കാനാണു പദ്ധതി. മേയ്‌ 18 വരെ പരിശീലനം നടത്താന്‍ സാധിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

 

പ്രീമിയര്‍ ലീഗുംക്ല ബ്‌ ഉടമകളും തമ്മില്‍ വെള്ളിയാഴ്‌ച നടക്കുന്ന ചര്‍ച്ചയ്‌ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. ആഴ്‌സണല്‍, എവര്‍ടണ്‍, ടോട്ടന്‍ഹാം ഹോട്ട്‌്സ്‌പര്‍ തുടങ്ങിയ ക്ലബുകള്‍ താരങ്ങളെ ഗ്രൂപ്പുകളായി തിരിച്ച്‌ പരിശീലനം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

 

സാമൂഹിക അകലം പാലിച്ചു സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ചാകും പരിശീലനം. ആഴ്‌സണലിന്റെ മൈക്കിള്‍ ആര്‍ട്ടെറ്റയ്‌ക്കു കോവിഡ്‌ -19 വൈറസ്‌ ബാധയുണ്ടായെങ്കിലും പിന്നീട്‌ ഭേദമായി. ലണ്ടന്‍ കോളനി ട്രെയിനിങ്‌ ഗ്രൗണ്ടിലാണ്‌ ആഴ്‌സണല്‍ താരങ്ങള്‍ പരിശീലനം തുടങ്ങിയത്‌.

 

കര്‍ശനമായി സാമൂഹിക അകലം പാലിച്ചാണു താരങ്ങളുടെ പരിശീലനമെന്ന്‌ ആഴ്‌സണല്‍ വക്‌താവ്‌ പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞായിരിക്കും താരങ്ങളുടെ ഗ്രൂപ്പുകളായുള്ള പരിശീലനം തുടങ്ങുക. കോളനിയിലെ കെട്ടിടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്‌. താരങ്ങള്‍ ഒറ്റയ്‌ക്കു പോയി പരിശീലിക്കാനാണു നിര്‍ദേശം നല്‍കിയത്‌. സാമൂഹിക അകലം പാലിച്ചു പരിശീലനം തുടങ്ങാനാണു ടോട്ടന്‍ഹാം താരങ്ങളോടു നിര്‍ദേശിച്ചത്‌.

 


മറ്റ്‌ക്ല ബുകളും പരിശീലനം പുനരാരംഭിക്കുകയാണ്‌. ലീഗ്‌ പുനരാരംഭിച്ചാലും സ്‌റ്റേഡിയങ്ങളില്‍ കാണികളെ ഉടന്‍ പ്രവേശിപ്പിക്കാനിടയില്ല. ചാനലുകളിലൂടെ തത്സമയ സംപ്രേക്ഷണം കാണാനെ സാധിക്കൂ. അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ മത്സരം നടത്തുന്നതു സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെങ്കിലും താരങ്ങളുടെ സുരക്ഷയ്‌ക്കു രപഥമ പരിഗണന നല്‍കുന്നതിനാലാണ്‌ ഇത്‌.

 

ഇറ്റാലിയന്‍ പ്രധാനമന്ത്രി കോണ്ടെയും സീരി എ ലീഗ്‌ പുനരാരംഭിക്കുന്നതില്‍ പ്രഖ്യാപനം നടത്തിയിരുന്നു. മേയില്‍ തന്നെ പരിശീലനം പുനരാരംഭിക്കാമെന്നാണ്‌ അദ്ദേഹം അറിയിച്ചത്‌.

 

സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലം പാലിച്ചുമാകണം പരിശീലനമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. വൈറസ്‌ വ്യാപനം കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നാണ്‌ ഇറ്റലി. മാര്‍ച്ച്‌ എട്ടിനാണ്‌ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്‌

 

നിലവിലെ ചാമ്പ്യന്മാരായ യുവന്റസിലെ മൂന്ന്‌ താരങ്ങള്‍ക്കു വൈറസ്‌ ബാധിച്ചിരുന്നു. ജര്‍മനിയില്‍ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കാര്യമായി വൈറസ്‌ വ്യാപനമുണ്ടായില്ല. ബുണ്ടസ്‌ ലീഗാ കബബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചു. മേയ്‌ ഒന്‍പതിനു മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണു സൂചന. പോളണ്ടിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ മേയ്‌ അവസാനത്തോടെ പുനരാരംഭിക്കും. അഞ്ച്‌ഘട്ടമായുള്ള മത്സരക്രമത്തിന്‌ അംഗീകാരം ലഭിച്ചതോടെയാണു കളമുണരാനുള്ള വഴി തെളിഞ്ഞത്‌. പോളണ്ട്‌ ലീഗായ എക്‌സ്ട്രാക്ലാസ മേയ്‌ 29 മുതല്‍ നടത്താനാണു തീരുമാനം.

Find out more: