പിറന്നാൾ ദിനത്തിൽ ആഘോഷമായി സഞ്ജു-ചാരു പ്രണയകഥ! ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള സഞ്ജുവിന് പലരെയും പ്രചോദിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു പ്രണയകഥ കൂടിയുണ്ട്. ഇന്ന് നവംബർ 11ന് സഞ്ജു 30ാം ജന്മദിനം (Sanju Samson Birthday) ആഘോഷിക്കുമ്പോൾ സഞ്ജു-ചാരു പ്രണയകഥ (Sanju-Charu Love Story) മാധ്യമങ്ങളിൽ നിറഞ്ഞു. പവർ-പാക്ക്ഡ് പ്രകടനങ്ങൾക്ക് പേരുകേട്ട പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്റർ 2018 ഡിസംബർ 22ന് ആണ് ചാരുലത രമേശിനെ വിവാഹം ചെയ്യുന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കോവളത്ത് വച്ച് വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിന് വലിയ മാധ്യമശ്രദ്ധയും ഉണ്ടായിരുന്നില്ല. സഞ്ജു സാംസണിന്റെ (Sanju Samson) മനോഹരമായ വെട്ടിക്കെട്ട് ബാറ്റിങിന്റെ ആരാധകരിൽ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടെ നിരവധി പേരുണ്ട്.
വ്യത്യസ്ത മതപശ്ചാത്തലങ്ങൾ ഉണ്ടായിരുന്നിട്ടും പരസ്പരം മനസിലാക്കി മുന്നോട്ടുപോയപ്പോൾ ബന്ധം കൂടുതൽ ശക്തമായി. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്. സഞ്ജുവും ചാരുലതയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. വിദ്യാഭ്യാസ-കായിക വികസനങ്ങളിലും ശ്രദ്ധപതിപ്പിക്കുന്നു. ഹ്യൂമൻ റിസോഴ്സിൽ ബിരുദാനന്തര ബിരുദധാരിയായ ചാരുലത ക്രിക്കറ്റ് താരത്തിന്റെ ജീവിതപങ്കാളി എന്നതിനൊപ്പം പ്രൊഫഷണൽ ജീവിതവും മുന്നോട്ടുകൊണ്ടുപോവുന്നു. പ്രശസ്തി ഉണ്ടായിരുന്നിട്ടും സെലിബ്രിറ്റി സ്റ്റാറ്റസ് ആഘോഷിക്കാതെ സ്വന്തം താൽപര്യങ്ങൾക്കും മൂല്യങ്ങൾക്കും അനുസരിച്ച് ശാന്തമായ ജീവിതം നയിക്കാൻ അവർ ഇഷ്ടപ്പെടുന്നു.സഞ്ജു ഈയിടെ തുടർച്ചയായ രണ്ടാം ടി20 സെഞ്ചുറി നേടിയപ്പോൾ ചാരുലതയുടെ ഇന്റസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധിക്കപ്പെട്ടു.
'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ' എന്ന വാചകത്തോടെയായിരുന്നു സ്റ്റോറി. സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് പങ്കുവച്ചായിരുന്നു ചാരുവിന്റെ സ്റ്റോറി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നിന്ന് ടെലിവിഷൻ ജേണലിസത്തിൽ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വർഷം സൗദി അറേബ്യയിൽ മാധ്യമപ്രവർത്തകനായിരുന്നു. സൗദിയിൽ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളിൽ സീനിയർ സബ് എഡിറ്ററായും ഗൾഫ് ന്യൂസ് എഡിറ്ററായും സീനിയർ റിപോർട്ടറായും കേരളത്തിലെയും ഗൾഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയൽ ഡെസ്കിലും ന്യൂഡൽഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു.
ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തിൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. അവധിക്കാലങ്ങളും കുടുംബ നിമിഷങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ചെറുതും വലുതുമായ നിമിഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധത്തിന്റെ ഇഴയടുപ്പം ഈ ചിത്രങ്ങളിൽ കാണാം. വ്യത്യസ്ത മതപശ്ചാത്തലങ്ങൾ ഉണ്ടായിരുന്നിട്ടും പരസ്പരം മനസിലാക്കി മുന്നോട്ടുപോയപ്പോൾ ബന്ധം കൂടുതൽ ശക്തമായി. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്. സഞ്ജുവും ചാരുലതയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. വിദ്യാഭ്യാസ-കായിക വികസനങ്ങളിലും ശ്രദ്ധപതിപ്പിക്കുന്നു.
Find out more: